കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : അലിഫ് മീഡിയ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അലിഫ് കി രാത്തിന്റെ ബ്രോഷര്‍ പ്രകാശനം ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുല്ല,മലയാളി സമാജം മുന്‍ പ്രസിഡന്റ് സലീം ചിറക്കല്‍, തബക്ക് ഇസ്മായീല്‍,ഹാപ്പി ബേബി മുരളി എന്നിവര്‍ പ്രകാശനം ചെയ്തു. അലിഫ് മീഡിയ മനേജിങ് ഡയരക്ടര്‍ മുഹമ്മദ് അലി,പ്രോഗ്രാം ഡയരക്ടര്‍ നസീര്‍ പെരുമ്പാവൂര്‍, കോര്‍ഡിനേറ്റര്‍മാരായ ഷൗക്കത്ത് വാണിമേല്‍,സിറാജ് പൊന്നാനി, മുജീബ് വട്ടംകുളം പങ്കെടുത്തു. നടന് മനോജ് കെ ജയന് മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയില്‍ യുഎഇയിലെ പൊതു പ്രവര്‍ത്തനം, മീഡിയ, ബിസിനസ്,വിദ്യഭ്യാസം എന്നീ മേഖലയില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കും. പ്രമുഖ ഗായകന് കണ്ണൂര്‍ ഷെരീഫ്,ആസിഫ് കാപ്പാട്,ഫാസിലാ ബാനു എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്ന് നവംബര്‍ 3ന് രാത്രി 7:30 ന് അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ അരങ്ങേറും.