കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ഷാര്ജ: അല്ദൈദ് സര്വകലാശാല പ്രവര്ത്തനങ്ങള്ക്ക് സജ്ജമായി. സുപ്രീം കൗണ്സില് അംഗവും ഷാര്ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്ത്താന് ബിന് മുഹമ്മദ് അല് ഖാസിമി, സെപ്തംബര് 16 ന് അല് ദൈദ് സര്വകലാശാലയുടെ ഉദ്ഘാടനം പ്രഖ്യാപിച്ചു. ഷാര്ജയുടെ മധ്യമേഖലയ്ക്ക് പ്രയോജനം ചെയ്യാനും തൊഴിലന്വേഷകരെ സജ്ജരാക്കാനും പ്രൊഫഷണല് നിലവാരം പുലര്ത്തുന്നതിന് ആവശ്യമായ കഴിവുകള് വികസിപ്പിക്കാനും പുതിയ സ്ഥാപനം ലക്ഷ്യമിടുന്നു. കൃഷിയും വെറ്ററിനറി മെഡിസിനും കേന്ദ്രീകരിച്ചുള്ള ഫാക്കല്റ്റികള് ഇതില് ഉള്പ്പെടും. വെറ്ററിനറി മെഡിസിന് ഫാക്കല്റ്റിയിലേക്കുള്ള പ്രവേശനത്തിന് മികച്ച സെക്കന്ഡറി വിദ്യാഭ്യാസ ഗ്രേഡുകള് അത്യാവശ്യമാണ്. ഷാര്ജയിലെ വിജയകരമായ ജീവിതത്തിന് ആവശ്യമായ പ്രത്യേക പ്രോഗ്രാമുകള് വാഗ്ദാനം ചെയ്തും തൊഴിലന്വേഷകര്ക്ക് പ്രയോജനപ്പെടുന്ന ഉയര്ന്ന തലത്തിലുള്ള യോഗ്യതകള് നല്കിക്കൊണ്ട് ഡോ.ശൈഖ് സുല്ത്താന് അല് ദൈദ് സര്വകലാശാലയുടെ പ്രാധാന്യം എടുത്തുകാട്ടി.