ഭാവ ഗായകന് വിട… പി.ജയചന്ദ്രന് അന്തരിച്ചു
അല്‍ഐന്‍ : ഇന്‍കാസ് അല്‍ഐന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്രിസ്മസ്പുതുവത്സരാഘോഷ ഭാഗമായി ‘കാര്‍ണിവല്‍ 2025’ സംഘടിപ്പിച്ചു. അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ വിവിധ കലാപരിപാടികള്‍,എക്സിബിഷന്,നാടന്‍ ഭക്ഷണ സ്റ്റാളുകള്‍,വിവിധ മത്സരങ്ങള്‍,കാര്‍ണിവല്‍ പരേഡ്,സാംസ്കാരിക സദസ്സ് എന്നിവ ഒരുക്കിയിരുന്നു. പ്രമുഖ ഗായിക ഹര്‍ഷ ചന്ദ്രനും സംഘവും നയിച്ച ഗാനമേളയും അരങ്ങേറി. അല്‍ തയില്‍ ഗ്രൂപ്പ് മാനേജിങ് ഡയരക്ടര്‍ ഇബ്രാഹീം അബ്ദുല്‍ റഹിം കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ്കുമാര്‍ അധ്യക്ഷനായി. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സലീം വെഞ്ഞാറമൂട് സ്വാഗതവും ട്രഷറര്‍ ബെന്നി വര്‍ഗീസ് നന്ദിയും പറഞ്ഞു. റവ.ഫാദര്‍ സിബി ബേബി ക്രിസ്മസ് സ്നേഹ സന്ദേശം നല്കി. ഇമ പ്രസിഡന്റ് ബിജിലി അനീഷ്,സുരേഷ്,സ്മിത രാജേഷ്,ഷമീഹ് ടികെ,ഫൈജി സമീര്‍ പ്രസംഗിച്ചു. അല്‍ ഐനിലെ സംരംഭകര്‍,വിവിധ കലാകാരന്മാര് എന്നിവരെ ഇന്‍കാസ് അല്‍ ഐന്‍ സംസ്ഥാന കമ്മിറ്റി ആദരിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ സൈഫുദ്ദീന് വയനാട്,ബോബന് സ്കറിയ,പ്രദീപ് മോനി,ഹംസു പാവറട്ടി,കിഫ ഇബ്രാഹീം,റെജി കൊട്ടാരക്കര എന്നിവര്‍ നേതൃത്വം നല്കി. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സംസ്ഥാന,ജില്ലാ ഭാരവാഹികള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.