
കോട്ടക്കല്‍ സ്വദേശി അബുദാബിയില്‍ മരിച്ചു
അബുദാബി: പെരുന്നാള്‍ അവധി കഴിഞ്ഞുള്ള യാത്രക്കിടെ മലയാളി വീട്ടമ്മ കാറപകടത്തില്‍ മരിച്ചു. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി സജ്നാബാനു (53) ആണ് ചൊവ്വാഴ്ച അല്‍ഐനിലുണ്ടായ അപകടത്തില്‍ മരിച്ചത്. അജ്മാനില്‍ താമസിക്കാരായ ഇവരുടെ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടസമയത്ത് ഭര്‍ത്താവ് പി.കെ നസീര്‍ ഒപ്പമുണ്ടായിരുന്നു. ഇളയ മകന് ജെര്‍വാസ് നാസ് ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. കാറില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീണതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സജ്നാബാനു തല്‍ക്ഷണം മരിക്കുകയായിരുന്നു. നസീറിന് പരിക്കേറ്റിട്ടുണ്ട്.
പെരുന്നാള്‍ അവധി ആഘോഷിക്കാനായി അല്‍ഐനിലെ ഫാമില്‍ എത്തിയതായിരുന്നു. അജ്മാനിലേക്ക് തിരിച്ചുപോവുന്നതിനിടെയായിരുന്നു അപകടം. ഓഫ്റോഡിലെ ഹമ്പില്‍ ഇടിച്ച് കാര്‍ മറിയുകയായിരുന്നു. 30 വര്‍ഷമായി നസീറും കുടുംബവും അജ്മാനില്‍ താമസിക്കുന്നു. മൂത്ത മകന് ഡോ.ജാവേദ് നാസ് കേരളത്തില്‍ പ്രാക്ടീസ് ചെയ്യുന്നു. കുടുംബത്തിലെ ഏഴ് അംഗങ്ങള്‍ ഉള്‍പ്പെട്ട സംഘമാണ് തിങ്കളാഴ്ച അല്‍ ഐനിലെ ഒരു ഫാംഹൗസില്‍ ഒരു ദിവസത്തെ താമസത്തിനായി എത്തിയിരുന്നത്. രണ്ട് കാറുകളിലായാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സജ്നാബാനുവിന്റെ മയ്യിത്ത് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍അറിയിച്ചു.