
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അല്‍ ഐന്‍: അല്‍ ഐനില്‍ വീടിന് തീപിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ദാരുണമായ അപകടമുണ്ടായത്. നഹില്‍ പ്രദേശത്ത് അല്‍ കാബി കുടുംബത്തിലെ തിയാബ് സയീദ് മുഹമ്മദ് അല്‍ കാബി (13),സലീം ഗരിബ് മുഹമ്മദ് അല്‍ കാബി (10),ഹാരിബ് അല്‍ കാബി (6) എന്നീ ഇമാറാത്തി കുട്ടികളാണ് മരിച്ചത്. മുത്തച്ഛന്റെ അനെക്സില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് കുട്ടികള്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. കുട്ടികള്‍ ഉറങ്ങിക്കിടന്ന മുറിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് ഹൃദയഭേദകമായ അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീപിടിത്തത്തില്‍ പുക വേഗത്തില്‍ പടര്‍ന്നതോടെ കുട്ടികള്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കുകയും കുട്ടികളുടെ മുത്തച്ഛന് അവരെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പൊലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി തീയണച്ചെങ്കിലും കുട്ടികളുടെ ജീവന് രക്ഷിക്കാനായില്ല. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മുത്തച്ചന് ചെറിയ പൊള്ളലേറ്റിട്ടുണ്ട്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.