മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില് പരിഷ്കാരങ്ങളുമായി യുഎഇ
മസ്കത്ത് : കെഎംസിസി അല് ഖുവൈര് ഏരിയ കമ്മിറ്റി 2025 ഫെബ്രുവരി 7ന് രാത്രി 7.30ന് ബൗഷര് കോളജ് ഓഫ് ബാങ്കിങ് ആന്റ് ഫിനാന്ഷ്യല് സ്റ്റഡീസ് ഓഡിറ്റോറിയത്തില് സംഘടിപ്പിക്കുന്ന ‘സ്നേഹ സംഗമം 25’ പരിപാടിയുടെ പോസ്റ്റര് പ്രകാശനം കെഎംസിസി കേന്ദ്ര കമ്മിറ്റി ജനറല് സെക്രട്ടറി റഹീം വറ്റല്ലൂര് നിര്വഹിച്ചു. സ്നേഹ സംഗമത്തില് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി മുഖ്യാതിഥിയായി പങ്കെടുക്കും.
കെഎംസിസി കേന്ദ്ര,ഏരിയ കമ്മിറ്റി നേതാക്കള്,സാമൂഹിക,സാംസ്കാരിക രംഗത്തെ പ്രമുഖര് പങ്കെടുക്കും. പ്രമുഖ മാപ്പിള പാട്ട് ഗായകര് അവതരിപ്പിക്കുന്ന ഇശല് വിരുന്നും അരങ്ങേറും. അല് ഖുവൈര് ജിബാല് റസ്റ്റാറന്റ് ഹാളില് നടന്ന പോസ്റ്റര് പ്രകാശന ചടങ്ങില് സ്വാഗതസംഘം ചെയര്മാന് ഷാജഹാന് പഴയങ്ങാടി അധ്യക്ഷനായി. അല് ഖുവൈര് ഏരിയ കെഎംസിസി ജനറല് സെക്രട്ടറി അബ്ദുല് വാഹിദ് മാള, ട്രഷറര് സമദ് മച്ചിയത്ത്,ഭാരവാഹികളായ ശിഹാബ് പേരാമ്പ്ര, ഹാഷിം പാറാട്,ഷാജിര് മുയിപ്പോത്ത്,റിയാസ് തൃക്കരിപ്പൂര്,നിഷാദ് മല്ലപ്പള്ളി, പ്രവര്ത്തക സമിതി അംഗങ്ങളും നിരവധി പ്രവര്ത്തകരും പങ്കെടുത്തു.പ്രോഗ്രാം കമ്മിറ്റി കണ്വീനര് ഫിറോസ് ഹസന് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ട്രഷറര് അബ്ദുല് കരീം കെ.പി നന്ദിയും പറഞ്ഞു.