‘പ്ലാന്റ് ദി എമിറേറ്റ്സ്’ യുഎഇയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും
അല്‍ഐന്‍ : അല്‍ഐന്‍ മാര്‍തോമ ഇടവകയുടെ ആഭിമുഖ്യത്തില്‍ സ്പിരിറ്റ് ഓഫ് ദ യൂണിയന് ആചരണവും കൊയ്ത്തുത്സവവും അല്‍ഐന്‍ മസ്യദിലെ ദേവാലയാങ്കണത്തില്‍ 18ന് വൈകുന്നേരം 5:30 മുതല്‍ നടക്കും. കൊയ്ത്തുത്സവ ക്രമീകരണങ്ങളുടെ ഉദ്ഘാടനം ഡോ.മാത്യൂസ് മാര്‍ സെറാഫീം എപ്പിസ്കോപ്പ നിര്‍വഹിച്ചു. ക്ലാപ്സ് യുഎഇ ഒരുക്കുന്ന സംഗീത സന്ധ്യയും ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും നാടന്‍ ഭക്ഷണ സാധനങ്ങള്‍,തട്ടുകടകള്‍, മഡിക്കല്‍ ക്യാമ്പ്,കുട്ടികള്‍ക്കായുള്ള ഗെയിംസ് എന്നിവ കൊയ്ത്തുത്സവത്തെ ആകര്‍ഷകമാക്കും. ക്രമീകരണങ്ങള്‍ക്ക് ഇടവക വികാരി റവ.അനീഷ് പി അലക്സ്, ജനറല്‍ കണ്‍വീനര്‍ ജിനു സ്കറിയ,വൈസ് പ്രസിഡന്റ് ബാബു ടി.ജോര്‍ജ്,സെക്രട്ടറി ബിജു ജോര്‍ജ്,ഫൈനാന്‍സ് ട്രസ്റ്റി സാംസണ് കോശി,വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായ തോമസ് പി ഐപ്പ്(സ്പോണ്‍സര്‍ഷിപ്പ്), ജിജു ഏബ്രഹാം ജോര്‍ജ്ജ് (പ്രോഗ്രാം),അനീഷ് സംബാഷ് ജേക്കബ്(പബ്ലിസിറ്റി),സ്കറിയ ഏബ്രഹാം,റിനി സ്കറിയ,സിനു ജോയി,ബിനു സഖറിയ (ഫുഡ്),വല്‍സ സ്കറിയ (റിസപ്ഷന്),തോമസ് ജേക്കബ് (വെന്യൂ),സന്തോഷ് മാമ്മന്‍(ലൈറ്റ്സ് ആന്റ് സൗണ്ട്സ്),ക്രിസ്റ്റീന മാത്യൂ,ലിജു വര്‍ഗീസ് ഉമ്മന്‍(ഗെയിംസ്),സൂസന് ബാബു(മെഡിക്കല്‍ എയ്ഡ്),ഏബ്രഹാം മാമ്മന്‍(ഫസ്റ്റ് ഫ്രൂട്ട്)എന്നിവരാണ് നേതൃത്വം നല്‍കുന്നത്.