അബുദാബി സിറ്റി പ്രവാസി സാഹിത്യോത്സവ് 27ന്
അബുദാബി : അല്‍ ഐന്‍ പുസ്തകോത്സവം നവംബര്‍ 18 മുതല്‍ 24 വരെ അല്‍ഐനിലെ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ നടക്കും. പ്രദര്‍ശകര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും ചരിത്രത്തില്‍ ആദ്യമായി 10% കിഴിവ് ലഭിക്കുമെന്ന് അബുദാബി അറബിക് ഭാഷാ കേന്ദ്രം അറിയിച്ചു. റജിസ്ട്രേഷന് സെപ്തംബര്‍ 19ന് അവസാനിക്കും. ഈ വര്‍ഷത്തെ പുസ്തകോത്സവ റജിസ്ട്രേഷന് ഇതിനകം തന്നെ പവിലിയനുകളുടെ 75% ബുക്ക് ചെയ്തതായി അധികൃതര്‍ പറഞ്ഞു. അബുദാബി അറബിക് ലാംഗ്വേജ് സെന്റര്‍ വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ പബ്ലിഷിങ് ഹൗസുകളുമായുള്ള പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി എഎല്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് ഹംദാന്‍ അല്‍ തുനൈജി പറഞ്ഞു. അറേബ്യന്‍ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും മറ്റ് സമൂഹങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനും അറബിക് ഭാഷയുടെ നില ശക്തിപ്പെടുത്തുന്നതിനും കുടുംബങ്ങളെയും യുവാക്കളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള വാര്‍ഷിക പരിപാടിയാണ് അല്‍ ഐന്‍ പുസ്തകോത്സവം. കഴിഞ്ഞ വര്‍ഷത്തെ അല്‍ ഐന്‍ പുസ്തകോത്സവം 150 പ്രദര്‍ശകരെയും 95,000 സന്ദര്‍ശകരെയും ആകര്‍ഷിച്ചു. 500ലേറെ ശില്പശാലകളും കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി വിദ്യാഭ്യാസ ഷോകളും വിനോദങ്ങളും ഉള്‍പ്പെടെ നിരവധി പരിപാടികളും അരങ്ങേറി.
ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ ഒരുക്കുന്ന സ്നോ ചലഞ്ച്. സെപ്തംബര്‍ 22ന് മാള്‍ ഓഫ് എമിറേറ്റ്സില്‍…