കേരളത്തിൽ സിപിഎമ്മും സംഘപരിവാറും തമ്മിൽ വ്യത്യാസമില്ല
അബുദാബി : അല്‍ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി. ഈ മാസം 23വരെ നീണ്ടുനില്‍ക്കന്ന പു സ്തകോത്സവത്തില് വായനയുടെ മറ്റൊരു ലോകം തുറക്കപ്പെടുകയാണ്. ഷാര്‍ജ പുസ്തകോത്സവത്തി ന് കഴിഞ്ഞദിവസം തിരശ്ശീല വീണുവെങ്കിലും യുഎഇയുടെ വായനാലോകത്ത് പുസ്തകചന്തയുടെ മറ്റൊരു വേദിയൊരുക്കിക്കൊണ്ടാണ് അല്‍ഐനില്‍ തുടക്കം കുറിക്കുന്നത്. അബുദാബി കിരീടാവകാശിയും അബു ദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അ ല്നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അബുദാബി അറബിക് ഭാഷാ കേന്ദ്രമാണ് അല്‍ഐന്‍ പുസ്തകോത്സ വം സംഘടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ഫെസ്റ്റിവെലില്‍ 200ലധികം പരിപാടികളും പ്രവര്‍ത്തനങ്ങളും അവതരിപ്പിക്കുന്നുണ്ട്. വിവിധ സര്‍ഗ്ഗാത്മക മേഖലകളില്‍നിന്നുള്ള സംസ്കാരം, കല, കവിത എന്നിവയിലെ പ്രമുഖ എഴുത്തുകാരും പ്രസാധകരും യുഎഇയുടെ പൂന്തോട്ട നഗരിയില്‍ ഒത്തുകൂടും. 200 പ്രദര്‍ശകര്‍ ശാസ്ത്രീയവും ബൗദ്ധികവുമായ വിഷയങ്ങളോടെയുള്ള 100,000 പസ്തങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അബുദാബിയുടെ സാംസ്കാരികവും ബൗദ്ധികവുമായ നേട്ടങ്ങളുമായി യോജിച്ച് ജനകീയമായി മാറിയ ഫെസ്റ്റിവല്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങളെ ക്ഷണിക്കുന്നതായി അധികൃതര്‍ അറിയിച്ചു. വായനാ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിലെ അംഗങ്ങളെ, പ്രത്യേകിച്ച് യുവാ ക്കളെ എമിറാത്തി സാംസ്കാരിക പൈതൃകവുമായി ഇടപഴകുന്നതിനും അതിന്റെ സമ്പന്നമായ പൈതൃകം പിന്തുടരുന്നതിനും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അബുദാബി ഭരണാധികാ രി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാധികാരം അല്‍ഐന്‍ പുസ്തകോത്സ വത്തിന്റെ വിജയത്തിന് അടിവരയിടുന്നതായി ചെയര്മാന് ഡോ.അലി ബിന്‍ തമീം പറഞ്ഞു.അറിവ് പ്രോ ത്സാഹിപ്പിക്കുന്ന, സംസ്കാരത്തെ ഉള്‍ക്കൊള്ളുന്ന പ്രമുഖ സാംസ്കാരിക കേന്ദ്രമെന്ന നിലയില്‍ അല്‍ഐ ന് പുസ്തകോത്സവം ശ്രദ്ധേയമായിമാവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പുസ്തക പ്രസിദ്ധീകരണത്തിന് പ്രോത്സാഹിപ്പിക്കപ്പെടുകയും സംസ്കാരം, ശാസ്ത്രം, വിജ്ഞാനം, കല എന്നിവയുടെ മഹത്വം ആഘോഷിക്കുകയും ചെയ്യുന്നു. അറബി ഭാഷയോടും സംസ്കാരത്തോടും ഇമാറാത്തി പൈതൃകത്തോടും ആധികാരിക മൂല്യങ്ങളോടും ശക്തമായ ബന്ധമുള്ള വായനയെ പ്രത്യേകം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ‘യുഎഇയിലെ ഏറ്റവും പഴക്കമേറിയതും പ്രമുഖവുമായ സര്‍വ്വകലാശാലയുടെ ആസ്ഥാനമായിരിക്കെ, സംസ്കാരം, പുസ്തകങ്ങള്‍, വിദ്യാഭ്യാസം എന്നിവയുമായുള്ള ആഴത്തിലുള്ള ബന്ധം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് ആറ് പ്രധാന വേദികളില്‍ ഇവന്റുകള്‍ ആസ്വദിക്കാം: അല്‍ഐന്‍ സ്ക്വയര്‍-ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയം, അല്‍ജാഹിലി ഫോര്‍ട്ട്, യുഎഇ യൂണിവേഴ്സിറ്റി (യുഎഇയു), അല്‍ഐനിലെ മൂന്ന് മാളുകളിലെ ‘ഖസാനത്ത് അല്‍ കുതുബ്’ എന്നിവയാണിത്. ഫെസ്റ്റിവലിന്റെ പ്രധാന സംരംഭങ്ങളിലൊ ന്നായ ‘പോയട്രി നൈറ്റ്സ്: ദി സോംഗ് പോയട്രി’ പ്രോഗ്രാം, നാടോടി കാവ്യ പാരമ്പര്യം സംരക്ഷിക്കുന്നതില്‍ യുഎഇയുടെ മുന്‍നിര അനുഭവം എടുത്തുകാണിക്കുന്നു. ‘ദി മിസ്സിംഗ് അറ്റ് പ്രസന്റ്’ ഇത് കാവ്യരംഗത്തെ സമ്പന്നമാക്കുകയും 2024-ല്‍ അന്തരിച്ച പ്രമുഖ കവികളെ അനുസ്മരിക്കുകയാണ്. കൂടാതെ 1980കളില്‍ ടെലിവിഷനുകളില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കവിതാസംഗമങ്ങള് പുനഃസൃഷ്ടിക്കുന്ന ‘പോയറ്റ്സ് മജ്ലിസ്’ ഏറെ ശ്രദ്ധേയമാണ്.