
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ദുബൈ: നൂര്‍ ദുബൈ ഫൗണ്ടേഷനും അക്കാഫ് അസോസിയേഷനും ചേര്‍ന്ന് ദുബൈയിലെ തൊഴിലാളികള്‍ക്കായി സൗജന്യ നേത്രപരിശോധനയും കണ്ണടയും നല്‍കാനുള്ള പദ്ധതി ആരംഭിച്ചു. യുഎഇ പ്രസിഡന്റ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പ്രഖ്യാപിച്ച ഇയര്‍ ഓഫ് കമ്മ്യൂണിറ്റിയുടെ ഭാഗമായാണ് റമസാന്‍ മാസത്തില്‍ പദ്ധതി ആരംഭിക്കുന്നതെന്ന് നൂര്‍ ദുബൈ ഫൗണ്ടേഷന് പ്രതിനിധികളും അക്കാഫ് അസോസിയേഷന് ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി വിവിധ ലേബര്‍ ക്യാമ്പുകളിലായി ഇതുവരെ 666 പേര്‍ക്ക് സൗജന്യ നേത്രപരിശോധന നടത്തി. അതില്‍ 190 പേര്‍ക്ക് കണ്ണട വിതരണം ചെയ്തു. 80 വനിതകളും 586 പുരുഷന്മാരുമടങ്ങുന്ന തൊഴിലാളികളാണ് നേത്രപരിശോധന ക്യാമ്പ് പ്രയോജനപ്പെടുത്തിയത്. ലേബര്‍ ക്യാമ്പുകളിലെ അക്കാഫിന്റെ ഇഫ്താര്‍ കിറ്റ് വിതരണത്തോടനുബന്ധിച്ചാണ് നേത്ര പരിശോധനയും നടത്തുന്നത്. ഇതുവരെ 75,000 ത്തോളം ഇഫ്താര്‍ കിറ്റുകളാണ് ഇഫ്താര്‍ ബോക്സ് 6 ന്റെ ഭാഗമായി ദുബൈയിലെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ വിതരണം ചെയ്തത്. വിവിധ കോളജ് അലുംനി മെമ്പര്‍മാരായ മുന്നൂറോളം സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ഇഫ്താര്‍ കിറ്റ് വിതരണം വിജയകരമായി നടത്തുന്നത്.
നൂര്‍ ദുബൈ ഫൗണ്ടേഷനും അക്കാഫ് അസോസിയേഷനും തമ്മില്‍ ഒപ്പുവച്ച പുതിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലായുള്ള ആദ്യ സംരംഭമാണ്. ഭാവിയില്‍ കണ്ണ് പരിശോധനാ ക്യാമ്പുകളും ആവശ്യമായ ശസ്ത്രക്രിയകളും നല്‍കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്. വെസ്റ്റ് സോണ്‍, അല്‍ ജാബര്‍ ഓപ്റ്റിക്കല്‍, അലോക്ക ഐ ക്ലിനിക്ക് എന്നീ സ്ഥാപനങ്ങളാണ് നേത്രപരിശോധനക്കും ഭക്ഷണ വിതരണത്തിനും പിന്തുണ നല്‍കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ നൂര്‍ ദുബൈ ഫൗണ്ടേഷന് നാഷണല്‍ ഏര്‍ലി ഡിറ്റക്ഷന്‍ പ്രോഗ്രാം മാനേജര്‍ ഉമര്‍ അലി,നൂര്‍ ദുബൈ ഫൗണ്ടേഷന് പ്രതിനിധികളായ വലീദ് ഹുസൈന്,നൂറ അബ്ദുല്ല,അക്കാഫ് അസോസിയേഷന് പ്രസിഡന്റ് പോള്‍ ടി.ജോസഫ്, ജനറല്‍ സെക്രട്ടറി എ.എസ് ദീപു,വൈസ് പ്രസിഡന്റ് വെങ്കിട് മോഹന്‍,ഡയരക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ മുഹമ്മദ് റഫീക്,സാനു മാത്യു,മച്ചിങ്ങല്‍ രാധാകൃഷ്ണന്,മീഡിയ കണ്‍വീനര്‍ എവി ചന്ദ്രന്,ഇഫ്താര്‍ ബോക്സ് 6 ജനറല്‍ കണ്‍വീനര്‍ കെവി ജോഷി,സോഷ്യല്‍ മീഡിയ കണ്‍വീനര്‍ സമീര്‍ ബാബു പങ്കെടുത്തു.