കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ: ദുബൈ അക്കാഫിന് ദുബൈ ആരോഗ്യവകുപ്പിന്റെ അംഗീകാരം. ലോക ബ്ലഡ് ഡൊണേഷന്‍ ദിനത്തോടനുബന്ധിച്ചാണ് കേരളത്തിലെ കോളജ് അലുംനികളുടെ അംഗീകൃത സംഘടനയായ അക്കാഫ് അസോസിയേഷന് ദുബൈ ആരോഗ്യവകുപ്പിന്റെ പ്രശംസാപത്രം ലഭിച്ചത്. കഴിഞ്ഞ ഒരു വര്‍ഷക്കാലം അക്കാഫ് അസോസിയേഷന് നടത്തിയ രക്തദാനക്യാംപ് അടക്കമുള്ള പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ദുബൈ ഹെല്‍ത്ത് അതോറിറ്റി പ്രശംസാപത്രം കൈമാറിയത്. ബ്ലഡ് ഡൊണേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. മായി റൗഫില് നിന്നും അക്കാഫ് അസോസിയേഷന് സെക്രട്ടറി എ.എസ് ദീപു, വൈസ് പ്രസിഡന്റ് വെങ്കിട് എസ് മോഹന്‍, ബ്ലഡ് ഡൊണേഷന്‍ ക്ലബ് പ്രതിനിധി എസ്.പി ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രശംസാപത്രം സ്വീകരിച്ചു.