
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: ഇന്ത്യന്‍ വിമാനക്കമ്പനിയായ ആകാശ എയര്‍ ബംഗളൂരുവില്‍ നിന്നും മുംബൈയില്‍ നിന്നും അബുദാബിയിലേക്ക് ദിവസേന നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് ഈ സര്‍വീസുകളെന്ന് കമ്പനി വ്യക്തമാക്കി. ബംഗളൂരുവില്‍ നിന്നും പ്രതിദിന വിമാനം രാവിലെ 10 മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 12:35 ന് അബുദാബിയില്‍ എത്തിച്ചേരും. തിരിച്ച് അബുദാബിയില്‍ നിന്നും പുലര്‍ച്ചെ 3 മണിക്ക് പുറപ്പെട്ട് ബംഗളൂരുവില്‍ പ്രാദേശിക സമയം രാവിലെ 08:45 ന് ഇറങ്ങും. ആകാശ എയര്‍ നിലവില്‍ ഇന്ത്യയിലെ 22 നഗരങ്ങളുമായും മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, കൊച്ചി, ഡല്‍ഹി, ഗുവാഹത്തി, അഗര്‍ത്തല, പൂനെ, ലഖ്നൗ, ഗോവ, ഹൈദരാബാദ്, വാരണാസി, ബാഗ്ഡോഗ്ര, ഭുവനേശ്വര്‍, കൊല്‍ക്കത്ത, പോര്‍ട്ട് ബ്ലെയര്‍, അയോധ്യ, ഗ്വാളിയോര്‍, ശ്രീനഗര്‍, പ്രയാഗ്രാജ്, ഗോരഖ്പൂര്‍, ദോഹ (ഖത്തര്‍), ജിദ്ദ, റിയാദ് (സൗദി അറേബ്യ), അബുദാബി (യുഎഇ), കുവൈറ്റ് സിറ്റി (കുവൈത്ത്) എന്നിങ്ങനെ അഞ്ച് അന്താരാഷ്ട്ര നഗരങ്ങളുമായും കണക്റ്റുചെയ്യുന്നു.