
കോട്ടക്കല്‍ സ്വദേശി അബുദാബിയില്‍ മരിച്ചു
അജ്മാന് : യുഎഇയുടെ 53ാം നാഷണല്‍ ഡേ ആഘോഷങ്ങളുട ഭാഗമായി അജ്മാന് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു. അല്‍ ഹീലിയോ ലക്ഷ്വറി ഫാമില്‍ നടന്ന സ്പോര്‍ട്സ് മീറ്റ് യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ് കമ്മിറ്റി ചെയര്മാന് റസാഖ് വെളിയങ്കോട് അധ്യക്ഷനായി. ഫൈസല്‍ കരീം,ഇബ്രാഹിം കുട്ടി കിഴിഞ്ഞാല്‍,അഷ്റഫ് നീര്ച്ചാല് പ്രസംഗിച്ചു. കണ്‍വീനര്‍ അസിസ് തൊഴുകര സ്വാഗതവും കോര്‍ഡിനേറ്റര്‍ സലീം വയനാട് നന്ദിയും പറഞ്ഞു. സ്പോര്‍ട്സ് മീറ്റില്‍ വിവിധ ജില്ലാ കമ്മിറ്റികളില്‍ നിന്നും നിരവധി മത്സരാര്‍ഥികള്‍ പങ്കെടുത്തു.