![](https://www.gulf-chandrika.com/wp-content/uploads/2024/12/UAE-Aid-Flows-to-Gaza.jpg)
ഗസ്സയിലേക്ക് യുഎഇ സഹായപ്രവാഹം
അജ്മാന് : അജ്മാന് കെഎംസിസി സംഘടിപ്പിച്ച യുഎഇ 53ാമത് ദേശീയദിനം ഈദ് അല്‍ ഇത്തിഹാദ് ആഘോഷം വര്‍ണാഭമായി. അജ്മാന് ഉമ്മുല്‍ മുഅ്മിനീന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷം മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അറബ്-ഇന്ത്യ വ്യാപാര ബന്ധത്തില്‍ തുടങ്ങിയ സുദൃഢ സൗഹൃദത്തെ തങ്ങള്‍ എടുത്തുപറഞ്ഞു. മുസ്്ലിംലീഗ് സെക്രട്ടറി കെഎം ഷാജി മുഖ്യപ്രഭാഷണം നടത്തി. മുനമ്പം വിഷയത്തില്‍ കേരള സര്‍ക്കാരും ബിജെപിയും മുസ്ലിംകളെയും ക്രൈസ്തവരെയും തമ്മിലടിപ്പിക്കുയാണെന്നും വിഷയത്തില്‍ ശാശ്വത പരിഹാരമാണ് വേണ്ടതെന്നും ഷാജി പറഞ്ഞു.
അജ്മാന് കെഎംസിസി പ്രസിഡന്റ് ഫൈസല്‍ കരീമിം അധ്യക്ഷനായി. പികെ ഫിറോസ്,മുഹമ്മദ് സഈദ് അല്‍ നുഐമി പ്രസംഗിച്ചു. അജ്മാന് കെഎംസിസി പുറത്തിറക്കിയ ‘യുഎഇ@53’ സപ്ലിമെന്റ് പാണക്കാട് സയ്യിദ്് മുനവ്വറലി ശിഹാബ് തങ്ങള്‍ സൂപ്പിക്ക് നല്കി പ്രകാശനം ചെയ്തു. ഇബ്രാഹീംകുട്ടി കിഴിഞ്ഞാല്‍ സ്വാഗതവും ഇസ്മായീല്‍ എളമഠം നന്ദിയും പറഞ്ഞു. 53മാത് ദേശീയ ദിനത്തോടനുബന്ധിച്ച് ഒരു മാസക്കാലമായി നടത്തിവരുന്ന വിവിധ പരിപാടികളുടെ സമാപന ഭാഗമായി സാംസ്കാരിക സമ്മേളനത്തില്‍ അറബ് പ്രമുഖര്‍, കെഎംസിസി ദേശീയ,സംസ്ഥാന നേതാക്കള്‍, മുസ്്ലിംലീഗ് നേതാക്കള്‍,സാംസ്കാരിക നായകര്‍, ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് മത്സരങ്ങളില്‍ ഓവറോള്‍ കിരീടം നേടിയ തൃശൂര്‍ ജില്ലക്കും രണ്ടാം സ്ഥാനം നേടിയ കണ്ണൂര്‍ ജില്ലക്കും കെഎം ഷാജി ട്രോഫികള്‍ സമ്മാനിച്ചു.
ആദ്യ സെഷനായ ‘വിജയാരവം’ വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സാജിദ നൗഷാദ് ഉദ്്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ യൂത്ത്ലീഗ് പ്രസിഡന്റ് മുസ്തഫ തങ്ങള്‍ പ്രഭാഷണം നടത്തി. വനിതാ വിഭാഗത്തില്‍ ഓവറോാള് കിരീടം നേടിയ മലപ്പുറം ജില്ലാ കമ്മിറ്റിക്കും രണ്ടാംസ്ഥാനം നേടിയ തൃശൂര്‍, കോഴിക്കോട് ജില്ലകള്‍ക്കുമുള്ള ട്രോഫികള്‍ വിതരണം ചെയ്തു. ബിസിനസ് രംഗത്തെ ഏഴു പ്രമുഖരെയും അഡ്വക്കേറ്റായി എന്റോള്‍ ചെയ്ത ആഷിക് കോട്ടപ്പാടത്തിനെയും മികച്ച വളണ്ടിയറായി തിരഞ്ഞെടുത്ത ഷാജഹാന് അഴിക്കോടിനെയും പൊതുസമ്മേളനത്തില്‍ ആദരിച്ചു. വിവിധ സെഷനുകളില്‍ റസാഖ് വെളിയങ്കോട്,അഷ്റഫ് നീര്ച്ചാല്,അസീസ് തൊഴുക്കര,റഷീദ് എരമംഗലം,സലിം വയനാട്,ഇസ്മായീല്‍ എമിറേറ്റ്സ്,മൊയ്ദു പി.ടി,സൈനുദ്ദീന്‍ കണ്ണൂര്‍,ഹസൈനാര്‍ കാഞ്ഞങ്ങാട്,നജ്മുദ്ദീന് കോഴിക്കോട്,സഫീര്‍ വായിലത്തുര്,അബ്ശാര്‍ തവനൂര്‍ നേതൃത്വം നല്കി. ആസിഫ് ബ്രദേഴ്സ് ഒരുക്കിയ മെഹ്ഫിലെ സെമ ഗവാലി വിരുന്നും ആസിഫ് കാപ്പാട്,ഫാസില ബാനു,സിന്ധു,കിഷോര്‍ തുടങ്ങിയവര്‍ അണിനിരന്ന അഹലന്‍ ഇമറാത്ത് ഇശല്‍ വിരുന്നും അരങ്ങേറി.