
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അജ്മാന്. കുറ്റിയാടി മണ്ഡലം കെഎംസിസി ഗ്രാന്റ് ഇഫ്താര്‍ സംഗമവും അതലാല്‍ അഷ്റഫ്,സികെ കുഞ്ഞമ്മദ്, ഷഹീദ് നസ്റുദ്ദീന്‍ അനുസ്മരണ-പ്രാര്‍ത്ഥനാ സദസും സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹീംകുട്ടി കിഴിഞ്ഞാലില്‍ ഉദ്ഘാടനം ചെയ്തു. നവാസ് പുറമേരി അധ്യക്ഷനായി. എസ്കെഎസ്എസ്എഫ് നാഷണല്‍ സെക്രട്ടറി നൗഷാദ് ഫൈസി പ്രാര്‍ഥനക്ക് നേതൃത്വം നല്കി. ഗ്രന്ഥകാരനും സുന്നി മഹല്ല് ഫെഡറേഷന് കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ സലാം ഫൈസി മുക്കം മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തി ല്‍ നിന്നും മണ്മറഞ്ഞു പോയ പൂര്‍വകാല പ്രവര്‍ത്തകരെ അനുസ്മരിച്ച് സികെ അന്‍വര്‍ പ്രസംഗിച്ചു. മത-സാമൂഹിക-രാഷ്ട്രിയ മേഖലകളില്‍ ആത്മാര്‍ത്ഥയുള്ള ഇടപെടലുകള്‍ നടത്തിയവര്‍ കാലമെത്ര കഴിഞ്ഞാലും ജനഹൃദയങ്ങളില്‍ നിലനില്‍ക്കുമെന്നും പ്രവാസമണ്ണില്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായിരുന്ന അതലാല്‍ അഷ്റഫ് ഉള്‍പ്പെടെയുള്ളവരുടെ ജീവിതം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ നിന്നും ഹജ്ജിനു പോകുന്ന ഹാജിമാരെ പ്രതിനിധീകരിച്ച് സിപി മൂസ പ്രസംഗിച്ചു. സാമൂഹിക പ്രവര്ത്തകന് സലീം കോന്നി മുഖ്യാതിഥിയായിരുന്നു. സിറാജ് വേളം,അഫ്സല് വട്ടക്കണ്ടി,ഈസ്സ കടമേരി,ഫൈസല്‍ അമ്മാടി,ശറഫറാസ് പാതിരപ്പറ്റ നേതൃത്വം നല്കി. മണ്ഡലം ജനറല്‍ സെകട്ടറി മുഹമ്മദലി കോമത്ത് സ്വാഗതവും മിഹ്ജാസ് പുറമേരി നന്ദിയും പറഞ്ഞു. സംഗമത്തില്‍ മുന്നൂറോളം പേര് പങ്കെടുത്തു.