മലപ്പുറം ജില്ലാ ദുബൈ കെഎംസിസി നിയമ സഹായ ക്യാമ്പ് സംഘടിപ്പിച്ചു
അബുദാബി : ക്രിസ്മസ്,പുതുവര്ഷമുള്പ്പെടെയുള്ള ആഘോഷങ്ങളിലേക്ക് യാത്ര തിരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ്. യുഎഇയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലും ഇന്നലെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. സ്കൂളുകളില്‍ ശൈത്യകാല അവധികൂടി ആരംഭിച്ചതോടെ നാട്ടിലേക്കും വിവിധ വിദേശരാജ്യങ്ങളിലേക്കും ആയിരക്കണക്കിനു പേരാണ് യാത്ര ചെയ്യുന്നത്. അടുത്തയാഴ്ച മുതല്‍ തിരക്ക് വര്‍ധിക്കും. ദുബൈ എയര്‍പോര്‍ട്ടില്‍ ഈമാസം 13നും 31നുമിടയില്‍ 52 ലക്ഷം പേരാണ് വിമാനമിറങ്ങിയതെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ശൈത്യകാല അവധി സമയത്ത്് യാത്രക്കാരെ സ്വീകരിക്കാന്‍ ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വലിയ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ദിവസേന ശരാശരി 274,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.
ഡിസംബര്‍ 20ന് വെള്ളിയാഴ്ച ഈ കാലയളവിലെ ഏറ്റവും തിരക്കേറിയ ദിവസമായിരിക്കുമെന്നും അധികൃതര്‍ പറയുന്നു. ഏകദേശം 296,000 യാത്രക്കാര്‍ ദുബൈ വിമാനത്താവത്തില്‍ എത്തുമെന്നാണ് കരുതുന്നത്. ഡിസംബര്‍ 20 മുതല്‍ 22 വരെയുള്ള വാരാന്ത്യത്തില്‍ 880,000 അതിഥികള്‍ വിമാനത്താവളത്തിലൂടെ കടന്നുപോകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ലക്ഷക്കണക്കിന് അതിഥികളെ സ്വാഗതം ചെയ്യുന്നതില്‍ തങ്ങള്‍ ഏറെ ആവേശഭരിതരാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പറയുന്നു. ടെര് മിനല്‍ 3ല്‍ കരോളുകളുടെയും ബീറ്റ് ബോക്സറുകളുടെയും ആഘോഷമാണ് ഒരുക്കിയിട്ടുള്ളത്. സവിശേഷ മായ ഫ്യൂഷന്‍ പ്രകടനം,സമ്മാനപ്പൊതികളും ഫോട്ടോയെടുക്കാന്‍ അവസരങ്ങളും നല്കുന്ന മാജിക് സ്റ്റേഷന്,മാര്‍ച്ചിങ് ബാന്‍ഡ് എന്നിവയും ഒരുക്കിയതായി ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഓപറേഷ ന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് എസ്സ അല്‍ ഷംസി പറഞ്ഞു. ഈ സീസണിലെ യാത്രക്കാരുടെ വന്‍ വര്‍ധനവ് ദുബൈയുടെ ആഗോള ആകര്‍ഷണമാണ് വ്യക്തമാക്കുന്നത്. സന്ദര്‍ശകര്‍ക്ക് വിശാലമായ ഷോപ്പിംഗ്,ഡൈനിങ്,വിനോദ ഓഫറുകള്‍ എന്നിവയും യുഎഇയിലെ ശൈത്യകാല കാലാവസ്ഥയും സഞ്ചാരികളെ ആകര്‍ഷിക്കും. വരുംദിവസങ്ങളില്‍ പ്രതീക്ഷിക്കുന്ന വിമാനയാത്രക്കാരില്‍ 1.7 ദശലക്ഷം അതിഥികള്‍ ദുബായില്‍ എത്തും. 1.5 ദശലക്ഷം പേര് ഇവിടെനിന്നും മറ്റുരാജ്യങ്ങളിലേക്ക് പുറപ്പെടുന്നവരാണ്.
തിരക്കേറിയ കാലയളവില്‍ എല്ലാ അതിഥികള്‍ക്കും തടസമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കാന്‍ ദുബൈ എയര്‍പോര്‍ട്ട് പ്രതിജ്ഞാബദ്ധമാണ്. വരും ആഴ്ചകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അവരുടെ യാത്ര കഴിയുന്നത്ര സുഗമമാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ നേരത്തെ ചെക്ക് ഇന്‍ ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. എമിറേറ്റ്സ് യാത്രക്കാര്‍ക്ക് ഹോം ചെക്ക് ഇന്‍,മുന്‍കൂട്ടിയുള്ള ചെക്ക് ഇന്‍,സിറ്റി ചെക്ക്ഇന്‍ എന്നീ സൗകര്യങ്ങള്‍ ഉപയോഗിക്കാം. മറ്റു എയര്‍ലൈനുകളിലെ യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് എത്തണമെന്ന് വിമാനത്താവള അധികൃതര്‍ ആവശ്യപ്പെട്ടു.
സായിദ് എയര്‍പോര്‍ട്ടിലും സ്മാര്‍ട് ഗേറ്റ് സംവിധാനം
വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായില്ല ; വലഞ്ഞ് യാത്രക്കാര്‍