
ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ഷാര്‍ജ കെഎംസിസി ഗ്രാന്റ് ഇഫ്താര്‍
അബുദാബി : യുഎഇയില്‍ എയര്‍ ടാക്സി സേവനങ്ങള്‍ 2025 മുതല്‍ നടപ്പില്‍ വരും. അബുദാബിയില്‍ നിന്നും ദുബൈയിലേക്കും തിരിച്ചും വേഗത്തില്‍ പറന്നെത്താം. യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ ഏവിയേഷന്‍ കമ്പനിയാണ് ഇതിനുള്ള സൗകര്യമൊരുക്കുന്നത്. ഇതിനായി ഈ വര്‍ഷം മാത്രം ആര്‍ച്ചര്‍ ഏവിയേഷന്‍ ‘മിഡ്നൈറ്റ്’ 400 ലേറെ പരീക്ഷണ പറക്കലുകള്‍ നടത്തി. അടുത്ത വര്‍ഷം ലോഞ്ച് ചെയ്യാനുള്ള തയാറെടുപ്പിലാണ്. ടാക്സികള്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനി ആദ്യ എട്ട് മാസത്തിനുള്ളില്‍ 402 പരീക്ഷണങ്ങള്‍ നടത്തി. 2024 ലെ ഷെഡ്യൂളിന് നാല് മാസം മുന്‍പ് 400 ടെസ്റ്റ് റണ്ണുകള്‍ എന്ന ലക്ഷ്യത്തെ മറികടന്നു. 2025ല്‍ യുഎഇയില്‍ എയര്‍ ടാക്സികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി അബുദാബിയില്‍ വെര്‍ട്ടിപോര്‍ട്ടുകള്‍ നിര്‍മിക്കുന്നതിനും മിഡ്നൈറ്റ് വിമാനങ്ങള്‍ നിര്‍മിക്കുന്നതിനും രാജ്യത്ത് പ്രാദേശിക ആസ്ഥാനം സ്ഥാപിക്കുന്നതിനുമുള്ള കരാറുകളില്‍ ആര്‍ച്ചര്‍ ഈ വര്‍ഷം ആദ്യം യുഎഇ കമ്പനികളുമായി ഒപ്പുവച്ചു. 4 യാത്രക്കാരെയും ഒരു പൈലറ്റിനെയും വഹിക്കാന്‍ കഴിയുന്ന മിഡ്നൈറ്റ് ദുബൈക്കും അബുദാബിക്കും ഇടയിലുള്ള 60 മുതല്‍ 90 മിനിറ്റ് യാത്രാ സമയം വെറും 10 മുതല്‍ 20 മിനിറ്റായി കുറയ്ക്കും. ദുബൈക്കും അബുദാബിക്കും ഇടയിലുള്ള സവാരിക്ക് ഏകദേശം 800 മുതല്‍ 1,500 ദിര്‍ഹം വരെ നല്‍കേണ്ടി വരും. ദുബൈ നഗരത്തിനുള്ളിലും സര്‍വീസുണ്ടാവും. ദുബൈക്കുള്ളിലെ യാത്രയ്ക്ക് ഏകദേശം 350 ദിര്‍ഹം നല്‍കേണ്ടി വരും. ആഗസ്റ്റ് മധ്യത്തില്‍ മൂല്യനിര്‍ണയത്തിനായി ആര്‍ച്ചര്‍ ഏവിയേഷന്‍ യുഎസ് എയര്‍ഫോഴ്സിന് ആദ്യത്തെ വിമാനം എത്തിച്ചു. ഓരോ ഫ്ലൈറ്റും വിമാനത്തിന്റെ ഭാരം, വൈബ്രേഷനുകള്‍, പ്രകടനം, കൈകാര്യം ചെയ്യല്‍ ഗുണങ്ങള്‍ എന്നിവ വിലയിരുത്തുന്നതിനും പരിഷ്കരിക്കുന്നതിനും ഉപയോഗിക്കുന്ന നിര്‍ണായക ഡാറ്റ നിര്‍മിക്കുന്നു.