സര്‍ക്കാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ യുഎഇയില്‍ ‘ഡാറ്റാ സൂചിക’
മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചെങ്കിലും രാജ്യത്തെ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായില്ല. കൊച്ചി, തിരുവനന്തപുരം, മുംബൈ, ചെന്നൈ വിമാനത്താവളങ്ങളില്‍നിന്ന് ഒട്ടേറെ സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. പല വിമാനത്താവളങ്ങളിലും യാത്രക്കാരുടെ നീണ്ട ക്യൂവാണ്. വൈകിട്ടോടെ സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 9 വിമാന സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്. മുംബൈ, ഭുവനേശ്വർ, ഹൈദരാബാദ്, ചെന്നൈ, ബെംഗളുരു, കൊൽക്കത്ത എന്നിവിടങ്ങളിലേയ്ക്കുള്ള സർവീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരത്തുനിന്ന് നിന്ന് രാവിലെ പുറപ്പെടേണ്ട ചെന്നൈ, ഹൈദരാബാദ് വിമാനങ്ങളും റദ്ദാക്കി. ചെന്നൈ വിമാനത്താവളത്തില്‍ ഇതുവരെ 16 സര്‍വീസുകള്‍ റദ്ദാക്കി. 30 വിമാനങ്ങള്‍ വൈകുമെന്നും അറിയിച്ചിട്ടുണ്ട്. മുബൈയില്‍നിന്ന് രാവിലെ കൊച്ചിയിലേക്കും വാരാണസിയിലേക്കുമുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി. രാജ്യാന്തര വിമാനങ്ങളുടെ സമയക്രമം പുനക്രമീകരിച്ചിട്ടുമുണ്ട്. ഡല്‍ഹിയില്‍ നിന്ന് സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും പല വിമാനങ്ങളും വൈകിയാണ് പുറപ്പെട്ടത്. ബോര്‍ഡിങ് പാസുകള്‍ മാന്വലായി നല്കുന്നതിനാല് വിമാനത്താവളങ്ങളില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു
വൈകിട്ടോടെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകുമെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. ഇന്നലെയും ഇന്നുമായി യാത്ര മുടങ്ങിയവര്‍ക്ക് പണം തിരികെ നല്‍കുകയോ പകരം യാത്രാസംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്യുമെന്ന് വ്യോമയാന മന്ത്രാലയവും വ്യക്തമാക്കി. രാജ്യാന്തര തലത്തിലും പ്രതിസന്ധി പരിഹരിക്കപ്പെട്ടിട്ടില്ല. യു.എസില്‍ 2600 വിമാനങ്ങള്‍ ഇതുവരെ റദ്ദാക്കി.