
വാഹനമോടിക്കുമ്പോള് ശ്രദ്ധ വേണം: കണക്കുകള് ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്ക്ക്
അബുദാബി : സ്കൂള് അവധികാലത്തും വിശേഷ ദിവസങ്ങളിലും വിമാന യാത്ര ചെയ്യുന്നവരില്നിന്ന് ഒരു ന്യായീകരണവുമില്ലാതെ അനിയന്ത്രിതമായി നിരക്ക് വര്ധിപ്പിച്ചു കൊണ്ട് പ്രവാസികളുടെ കീശ കാലിയാക്കുന്ന നിലവിലുള്ള അവസ്ഥക്ക് പരിഹാരം ഉണ്ടാകണമെന്ന് അബുദാബി ഇന്ത്യന് ഇസ്ലാമിക് സെന്റര് പ്രസിഡന്റ് പി ബാവ ഹാജി, സെക്രട്ടറി ടി ഹിദായത്തുള്ള, ട്രഷറര് ബി സി അബൂബക്കര് എന്നിവര് പ്രസ്താവനയില് ആവശ്യപ്പെട്ടു. യാതൊരു മാനദണ്ഡവുമില്ലാതെയാണ് വിമാനക്കമ്പനികള് സീസണ് കാലത്ത് പ്രവാസികളെ കൊള്ളയടിക്കുന്നത്. അടിയന്തിര ഘട്ടങ്ങളില് പോലും പ്രവാസികള്ക്ക് നാട്ടില് പോകാനാവാത്ത അവസ്ഥയാണുള്ളത്. പ്രവാസികളില് ബഹുഭൂരിപക്ഷവും വരുമാനം കുറഞ്ഞ തൊഴിലെടുത്ത് ജീവിക്കുന്നവരാണ്. നാലംഗ കുടുംബത്തിന് നാട്ടിലേക്ക് യാത്ര ചെയ്യണമെങ്കില് മൂന്നും നാലും ലക്ഷം മുടക്കേണ്ട സാഹചര്യമാണുള്ളത്. ഈ വിഷയം കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രവാസികള് രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലാണ് എന്നൊക്കെയുള്ള വാദം മുഴുങ്ങുമ്പോഴും പ്രവാസികളോടുള്ള ചൂഷണം തുടരുകയാണ്. അവഗണനയും അനാസ്ഥയും അവസാനിപ്പിക്കാന്, കേന്ദ്ര സര്ക്കാരില് സമ്മര്ദ്ദം ചെലുത്താന് വേണ്ടി അബുദാബി കെഎംസിസി യുടെ നേതൃത്വത്തില് ആഗസ്റ്റ് 8 ന് ഡല്ഹിയില് നടക്കുന്ന ‘ഡയസ്പോരാ സമ്മിറ്റ് ‘ പ്രവാസി വിഷയങ്ങള് ജനപ്രതിനിധികളുടെ ശ്രദ്ധയില് കൊണ്ട് വരാന് ഇടയാക്കുമെന്ന് നേതാക്കള് പറഞ്ഞു.