
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അജ്മാന് : കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് റാഷ്കോ ‘അജ്മാന് സൂപ്പര്‍ കപ്പ് 2024’ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അല്‍ഐന്‍ ഫാം എഫ്സി ജേതാക്കളായി. അജ്മാന് ഫിഫ ഫുട്ബോള്‍ ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ ഫൈനലില്‍ കോസ്റ്റല്‍ തിരുവനന്തപുരത്തെ പരാജയപ്പെടുത്തിയാണ് അല്‍ഐന്‍ ചാമ്പ്യന്മാരയത്. ലക്കി എഫ്സിയാണ് മൂന്നാം സ്ഥാനക്കാര്‍. യുഎഇയിലെ മികച്ച 24 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ബെസ്റ്റ് പ്ലയെര്‍ ഓഫ് ദി ടൂര്‍ണമെന്റായി ഷാമോന് (അല്‍ഐന്‍ ഫാം എഫ്സി), ബെസ്റ്റ് ഗോള്‍ കീപ്പറായി വിജയ് (കോസ്റ്റല്‍ തിരുവനന്തപുരം),ബെസ്റ്റ് ഡിഫെന്‍ഡറായി റിസ്വാന്(അല്‍ഐന്‍ ഫാം എഫ്സി) ടോപ്സ്കോററായി മുഷ്താഖ്(ബിസിനസ് ഗേറ്റ് അജ്മാന്) എന്നിവരെയും തിരഞ്ഞെടുത്തു.
സമാപന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ഖാദര്‍ അത്തൂട്ടി ആധ്യക്ഷനായി. അജ്മാന് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഫൈസല്‍ കരീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഇബ്രാഹിംകുട്ടി,ട്രഷറര്‍ ഇസ്മായില്‍ എളമടം, ഓര്‍ഗനൈസിങ് സെക്രട്ടറി അഷ്റഫ് നീര്ച്ചാല്,വൈസ് പ്രസിഡന്റുമാരായ റസാഖ് വെളിയങ്കോട്,ഹസൈനാര്‍,ജോ.സെക്രട്ടറിമാരായ അസീസ്,മൊയ്ദീന്‍കുട്ടി,റഷീദ്, കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഷാഫി മാര്‍പനടുക്കം,ജില്ലാ സെക്രട്ടറി ആസിഫ് പള്ളങ്കോട്,അബുദാബി കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ശുകൂര്‍ ഒളവറ,വൈസ് പ്രസിഡന്റ് ഇസ്മായില്‍ അഞ്ചില്ലത്ത്,മണ്ഡലം സെക്രട്ടറി ഇക്ബാല്‍ അബ്ദുല്ല,ട്രഷറര്‍ ഫര്സിന് ഹമീദ്, മണ്ഡലം വര്‍ക്കിങ് പ്രസിഡന്റ് കെ.എം അബ്ദുറഹ്മാന്,തൃക്കരിപ്പൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദത്ത് ഹുസൈന്,സംസ്ഥാന,ജില്ലാ,മണ്ഡലം,പഞ്ചായത്ത് നേതാക്കളും പങ്കെടുത്തു. ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്ല പടന്ന സ്വാഗതവും,കണ്‍വീനര്‍ സൈഫുദ്ദീന് നന്ദിയും പറഞ്ഞു.