
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അബുദാബി: ‘ആഗോള നിക്ഷേപത്തിന്റെ ഭാവി മാപ്പിങ്: ആഗോളവല്‍ക്കരിക്കപ്പെട്ട നിക്ഷേപ ഭൂപ്രകൃതിയുടെ പുതിയ തരംഗം പുതിയ സന്തുലിത ലോക ഘടനയിലേക്ക്’ എന്ന പ്രമേയത്തില്‍ 14ാമത് എഐഎം കോണ്‍ഗ്രസ് തിങ്കഴാഴ്ച മുതല്‍ അബുദാബിയില്‍ നടക്കും. അഡ്നെക് സെന്ററില്‍ നടക്കുന്ന കോണ്‍ഫറന്‍സ് ഒമ്പതിന് സമാപിക്കും. വിവിധ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍,60ലധികം മന്ത്രിമാര്‍,സെന്‍ട്രല്‍ബാങ്ക് ഗവര്‍ണര്‍മാര്‍,30 നഗര മേയര്‍മാര്‍,1,250 പ്രഭാഷകര്‍,16 ആഗോള സാമ്പത്തിക പ്രതിഭകള്‍, 600 പ്രദര്‍ശകര്‍ പങ്കെടുക്കും.