നിയമം പാലിച്ച 60 ഡ്രൈവര്‍മാര്‍ക്ക് അബുദാബി പൊലീസിന്റെ ആദരം
കൃത്രിമബുദ്ധി ഉപയോഗിച്ച് രാജ്യത്ത് കുറ്റകൃത്യവും ആത്മഹത്യയും ഒരു പരിധിവരെ തടയാന്‍ കഴിയുമെന്ന് യുഎഇ സൈബര്‍ സുരക്ഷാ മേധാവി. ഇത്തരത്തില്‍ നിരവധി കുറ്റകൃത്യങ്ങള്‍ തടയുകയും, കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് ഒരു കുറ്റകൃത്യ ഭൂപടം തയ്യാറാക്കി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. കഴിഞ്ഞ വര്‍ഷം 50ലധികം ആത്മഹത്യാ കേസുകള്‍ തടയാന്‍ കഴിഞ്ഞതായി സൈബര്‍ സുരക്ഷാ വകുപ്പ് മേധാവി ഡോ. മുഹമ്മദ് അല്‍ കുവൈത്തി വെളിപ്പെടുത്തി. കൊലപാതകം, മയക്കുമരുന്ന് ഇടപാട്, വഞ്ചന തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ഇന്നലെ അബുദാബിയില്‍ ആരംഭിച്ച എഐ എവരിതിംഗ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇ പബ്ലിക് പ്രോസിക്യൂഷനും സൈബര്‍ സുരക്ഷാ വകുപ്പും തമ്മിലുള്ള സഹകരണത്തോടെയാണ് ക്രൈം മാപ്പ് തയ്യാറാക്കുന്നത്. കുറ്റകൃത്യങ്ങളുടെ ചരിത്രവും സാഹചര്യവും മനസ്സിലാക്കി അതനുസരിച്ചുള്ള അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ച് ഒരു മാപ്പ് തയ്യാറാക്കുന്നു, ഇതുവഴിയാണ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷനിലെ അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്തനിവാരണ പ്രോസിക്യൂഷന് മേധാവി സാലം അലി ജുമാ അല്‍ സാബി പറഞ്ഞു. സൈബര്‍ സുരക്ഷാ കൗണ്‍സിലുമായി സഹകരിച്ച് പുതിയ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ചിന്തയും ഭാവനയും കണ്ടെത്താന്‍ പരമാവധി ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങള്‍ നേരത്തെ കണ്ടെത്താന്‍ രാജ്യത്തിന് അകത്തും പുറത്തുനിന്നുമായി നിരവധി സ്ഥാപനങ്ങളുമായി സഹകരിക്കേണ്ടതുണ്ട്. അതുവഴി സാഹചര്യങ്ങള്‍ കണ്ടെത്താനും പുതിയ കുറ്റകൃത്യങ്ങള്‍ സംഭവിക്കുമ്പോള്‍ അത് മനസ്സിലാക്കാനും കഴിയും-അദ്ദേഹം പറഞ്ഞു. നിരീക്ഷണമാണ് മുഖ്യം, അങ്ങനെ വിലയിരുത്തുമ്പോള്‍ പലരും മുമ്പ് എന്തെങ്കിലും ചെയ്യുകയോ ആരംഭിക്കുകയോ ചെയ്തിട്ടുണ്ടാവും. ഡാറ്റയുടെയും ചരിത്രത്തിന്റെയും അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഒരു വിശകലനം നടത്തുന്നു, ആ വീക്ഷണകോണില്‍ നിന്ന് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കും. വളരെ വ്യക്തവും നിര്‍ദ്ദിഷ്ടവും നിയന്ത്രിതവുമായ ഒരു ചട്ടക്കൂടിലാണ് ഡാറ്റ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തുടനീളമുള്ള നിരവധി കേസുകളില്‍ ക്യാമറകള്‍ ഉപയോഗപ്രദമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറ്റകൃത്യം നടന്നതിനുശേഷം, ഞങ്ങള്‍ പോയി അന്വേഷിക്കുന്നു. എന്നാല്‍, അത് തടയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് മുന്‍കൂട്ടി മുന്നറിയിപ്പ് സൂചകങ്ങള്‍ നല്കാന് ഈ എഐ മോഡലുകളും മെഷീനുകളും ഉപയോഗിക്കുന്നത്.