
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
അബുദാബി: മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്വന്തമായി ഒരു ബിരുദ കോഴ്സ് ആരംഭിക്കുന്നു. യുഎഇയിലെ അടുത്ത തലമുറയ്ക്ക് എഐ വൈദഗ്ദ്ധ്യം എങ്ങനെ വികസിപ്പിക്കാമെന്നും മേഖലയ്ക്ക് മാത്രമല്ല, മുഴുവന്‍ ലോകത്തിനും പ്രയോജനകരമാകുന്ന വിധത്തില്‍ പരിശീലനം നല്‍കാനും ഈ പരിപാടി സഹായിക്കുമെന്ന് എക്സിക്യൂട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയര്‍മാനും അബുദാബി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് അഡ്വാന്‍സ്ഡ് ടെക്നോളജി കൗണ്‍സില്‍ അംഗവുമായ ഖല്‍ദൂണ്‍ അല്‍ മുബാറക് പറഞ്ഞു.
എഐ ബിസിനസ്സിലും എഐ എഞ്ചിനീയറിംഗിലും ബിരുദങ്ങള്‍ നല്‍കുന്നതാണ് ഈ പരിപാടി. ഇത് അടുത്ത തലമുറയിലെ ആഭ്യന്തര പ്രതിഭകളെ ആഴത്തിലുള്ള സാങ്കേതിക വൈദഗ്ധ്യവും എഐയുടെ വിശാലമായ സാങ്കേതിക ജ്ഞാനമുള്ളവരാക്കി മാറ്റുമെന്ന് അല്‍ മുബാറക് പറഞ്ഞു. അതുവഴി വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തിയെ വളര്‍ത്തിയെടുക്കാനുള്ള രാജ്യത്തിന്റെ കഴിവിനെ ഇത് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഐയുടെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഭൂപ്രകൃതിക്ക് വേണ്ടി ബിരുദധാരികളെ സജ്ജമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എഐ എഞ്ചിനീയര്‍മാരെ മാത്രമല്ല എല്ലാ മേഖലകളിലും എഐ നവീകരണം നയിക്കാന്‍ തയ്യാറായ സംരംഭകര്‍, ഡിസൈനര്‍മാര്‍, സ്വാധീനം ചെലുത്തുന്നവര്‍, എക്സിക്യൂട്ടീവുകള്‍, ദീര്‍ഘവീക്ഷണമുള്ള നവീനര്‍ എന്നിവരെയും ഇതിലൂടെ സൃഷ്ടിക്കാനാണ് യൂണിവേഴ്സിറ്റി ലക്ഷ്യമാക്കുന്നത്.