
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ദുബൈ : ദുബൈയിലെ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) അവരുടെ സേവനങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ.ഐ) സാങ്കേതികവിദ്യയും ബിഗ് ഡാറ്റാ അനലിറ്റിക്സ് ടെക്നോളജിയും വ്യാപിപ്പിക്കുന്നു. ദുബൈയില്‍ നടക്കുന്ന ജൈറ്റെക്സ് ഗ്ലോബലിലാണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടന്നത്. സമഗ്ര ഡിജിറ്റല്‍ പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുകയും നൂതന സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
ഇതിലൂടെ ദുബൈ റസിഡന്സിയെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്‍നിരയില്‍ നിലനിര്‍ത്താനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും ഉപഭോക്താക്കളുടെ ജീവിത നിലവാരം ഉയര്‍ത്താനും ജിഡിആര്‍എഫ്എ ലക്ഷ്യമിടുന്നു. ‘ഡിജിറ്റല്‍ ഭാവിയിലേക്ക് ദുബൈയുടെ മുന്നേറ്റം വേഗത്തിലാക്കുന്നതിനും വ്യക്തിഗത സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും എഐ സാങ്കേതിക വിദ്യയും ഡാറ്റാ അനലിറ്റിക്സും നിര്‍ണായകമാണ്. തത്സമയ ഡാറ്റാ വിശകലനം കമ്മ്യൂണിറ്റി ആവശ്യങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനും അതിനനുസൃതമായി പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യാനും സഹായിക്കുമെന്ന് ദുബൈ ജിഡിആര്‍എഫ്എ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. ‘ജിഡിആര്‍എഫ്എയുടെ സേവനങ്ങളിലെ ആധുനിക സാങ്കേതികത ഉപയോഗിച്ച് സര്‍ക്കാര്‍ സേവനങ്ങളുടെ നിലവാരം പുനര്‍നിര്‍വചിക്കുന്നതിനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈയിലെ സ്മാര്‍ട്ട് സേവനങ്ങള്‍ കൂടുതല്‍ എളുപ്പവും കാര്യക്ഷമവുമായ രീതിയില്‍ ഉപഭോക്താക്കള്‍ക്ക് ഈ നടപടിയിലൂടെ ലഭ്യമാകുമെന്ന് ലഫ്റ്റനന്റ് കേണല്‍ ഖാലിദ് ബിന്‍ മദിയ അല്‍ ഫലാസി പറഞ്ഞു. എഐയുടെ സഹായത്തോടെ ഡാറ്റാ അനലിറ്റിക്സിന് കൂടുതല്‍ ശക്തി നല്‍കുന്നത് ഭാവിയിലുള്ള സേവനങ്ങളുടെയും ഇടപാടുകളുടെയും വളര്‍ച്ച മുന്‍കൂട്ടി പ്രവചിക്കാനും വിഭവങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി വിനിയോഗിക്കാനും ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.