മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
ദുബൈ : ബിസിനസുകാരനും സാമൂഹ്യസ്നേഹിയുമായ ഖലഫ് അഹ്മദ് അല്‍ ഹബ്തൂര് ദുബൈ ഹെല്‍ത്തിന്റെ ജീവകാരുണ്യ വിഭാഗമായ അല്‍ ജലീല ഫൗണ്ടേഷന് 11.3 ദശലക്ഷം ദിര്‍ഹം സംഭാവന നല്കി. യുഎഇയില്‍ താമസിക്കുന്ന നിര്‍ധനരായ രോഗികള്‍ക്കുള്ള 4,000 ഡയാലിസിസ് സെഷനുകളുടെ വാര്‍ഷിക ചെലവ് വഹിക്കാന്‍ ഈ സംഭാവന സഹായിക്കുമെന്ന് ഫൗണ്ടേഷന് അറിയിച്ചു. ദുബൈ ഹോസ്പിറ്റലിലെ നെഫ്രോളജി യൂണിറ്റിന്റെ നവീകരണത്തിനും ഈ സംഭാവന ഉപയോഗിക്കും. പരേതനായ മുഹമ്മദ് ഖലീഫ അല്‍ സുവൈദിയുടെ ജീവകാരുണ്യത്തിന്റെയും കമ്മ്യൂണിറ്റി സേവനത്തിന്റെയും പൈതൃകത്തെ മാനിച്ച് നവീകരിച്ച നെഫ്രോളജി യൂണിറ്റിന് നാമകരണം ചെയ്യും. അല്‍ സുവൈദിയുടെ ഇച്ഛയ്ക്ക് അനുസൃതമായി അല്‍ ഹബ്തൂര് നിയന്ത്രിക്കുന്ന അല്‍ സുവൈദിയുടെ എസ്റ്റേറ്റില്‍ നിന്നാണ് യൂണിറ്റിനുള്ള സംഭാവന നല്‍കുന്നത്. അല്‍ ജലീല ഫൗണ്ടേഷനെ പിന്തുണയ്ക്കുന്നത് ആരോഗ്യ സംരക്ഷണത്തിലും വൃക്കരോഗികളുടെ ടെലവ് ലഘൂകരിക്കുന്നതിനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അല്‍ ഹബ്തൂര് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഖലാഫ് അഹ്മദ് അല്‍ ഹബ്തൂര് പറഞ്ഞു. ആവശ്യമുള്ളവരെ സേവിക്കുന്നതില്‍ ജലീല ഫൗണ്ടേഷന്റെ അശ്രാന്ത പരിശ്രമത്തിന് നന്ദി അറിയിക്കുന്നതായും ഈ ഫലപ്രദമായ പങ്കാളിത്തം തുടരാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദുബൈ ഹെല്‍ത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. അമര്‍ ഷെരീഫ്, രാജ്യത്തെ ഏറ്റവും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകരില്‍ ഒരാളായ ഖലാഫ് അഹ്മദ് അല്‍ ഹബ്തൂരിന്റെ ഉദാരതയെ അഭിനന്ദിച്ചു. ആരോഗ്യ പരിപാലന സംവിധാനത്തെ ശക്തിപ്പെടുത്തുന്നതില്‍ സമൂഹത്തിന്റെ ഇടപെടലിന്റെ പ്രാധാന്യം ഈ സംരംഭം അടിവരയിടുന്നു, അത് നമ്മുടെ സമൂഹത്തിന്റെയും ആരോഗ്യ സംരക്ഷണ കാഴ്ചപ്പാടിന്റെയും മൂലക്കല്ലായ സംഭാവനയുടെ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ഈ സംഭാവന രോഗികളുടെ പരിചരണത്തിന്റെ ഗുണനിലവാരം ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.