കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : അബുദാബി ഗതാഗത മേഖലയില്‍ വൈദ്യുത വാഹനങ്ങളുടെ സംയോജനത്തിനും സുസ്ഥിര സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എഡിസിസിഐ) സാങ്കേതികവിദ്യയിലെ ആഗോള തലവനായ സീമെന്‍സുമായി സഹകരണ കരാര്‍ ഒപ്പുവച്ചു. അബുദാബി ഇന്റര്‍നാഷണല്‍ പെട്രോളിയം എക്സിബിഷന് ആന്‍ഡ് കോണ്‍ഫറന്‍സില്‍ വെച്ചാണ് അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സിഇഒ അഹമ്മദ് ഖലീഫ അല്‍ഖു ബൈസിയും സീമെന്‍സ് മിഡില്‍ ഈസ്റ്റിന്റെ സിഇഒ ഹെല്‍മുട്ട് വോണ്‍ സ്ട്രൂവും കരാറില്‍ ഒപ്പുവച്ചത്.
അബുദാബി ഗതാഗത മേഖലയില്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തെയും സുസ്ഥിരതയെയും പിന്തുണയ് ക്കുന്നതില്‍ ചേംബറിന്റെ പ്രതിബദ്ധതയാണ് ഈ സഹകരണം അടിവരയിടുന്നതെന്ന് അഹമ്മദ് ഖലീഫ അല്‍ഖുബൈസി പറഞ്ഞു. ‘ഊര്‍ജ്ജം, സുസ്ഥിരത എന്നീ മേഖലകളില്‍ നൂതനമായ സാങ്കേതിക പരിഹാര ങ്ങളുമായി അബുദാബിയുടെ ഗതാഗത മേഖലയെ പിന്തുണയ്ക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായി സീമെന്‍ സ് മിഡില്‍ ഈസ്റ്റ് സിഇഒ ഹെല്‍മട്ട് വോണ്‍ സ്ട്രൂവ് വ്യക്തമാക്കി. ‘സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുമായുള്ള ശക്തമായ പങ്കാളിത്തത്തിലൂടെ അബുദാബിയുടെ സാമ്പത്തിക ആവാസവ്യവസ്ഥയുടെ വികസനത്തിന് സംഭാവന നല്‍കാനാണ് ലക്ഷ്യമിടുന്നത്. അതിലൂടെ നൂതന സാങ്കേതിക കഴിവുകളാല്‍ ശാക്തീകരിക്കപ്പെട്ട പ്രാദേശിക ബിസിനസ്സ് ഹബ്ബായി അബുദാബിയെ മാറ്റാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉടമ്പടി പ്രകാരം, സീമെന്‍സ് സാങ്കേതികവിദ്യകള്‍, വിശിഷ്യാ ഇലക്ട്രിക് വാഹനങ്ങള്‍, വിപണി വിശകലനം എന്നിവയില്‍ വൈദഗ്ധ്യമുള്ള സംരംഭകരെ സജ്ജരാക്കുന്ന തിന് ഇരുകക്ഷികളും വര്ക്ക്ഷോ പ്പുകളും പരിശീലന സെഷനുകളും സംഘടിപ്പിക്കും. കൂടാതെ, പങ്കാളി ത്തം സംരംഭകത്വം പ്രോത്സാഹിപ്പി ക്കുന്നതിനും ഡാറ്റാ കൈമാറ്റം സുഗമമാക്കുന്നതിനും പ്രാദേശിക വി പണിയില്‍ പുതുമകള്‍ സൃഷ്ടിക്കുന്നതിനുമുള്ള കാര്യങ്ങള്‍ അവതരിപ്പിക്കും.