യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ക്രെറ്റയുടെ മുഖംമിനുക്കലിന് പിന്നാലെ പുതിയ മുഖവുമായി നിരത്തുകളില്‍ എത്താനൊരുങ്ങി ഹ്യുണ്ടായിയുടെ മൂന്ന് നിര സീറ്റ് എസ്.യു.വി. മോഡലായ അല്‍കസാര്‍. സെപ്റ്റംബര്‍ ഒമ്പതിന് പുതിയ അല്‍കസാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ടാറ്റയുടെ എസ്.യു.വി. മോഡലായ സഫാരി, എം.ജിയുടെ ഹെക്ടര്‍ പ്ലസ് എന്നീ മോഡലുകളുമായായിരിക്കും അല്‍കസാര്‍ മത്സരിക്കുകയെന്നാണ് വിലയിരുത്തലുകള്‍.
പിന്‍ഭാഗത്തെ ഡിസൈനില്‍ വലിയ അഴിച്ചുപണിയാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മോഡലില്‍നിന്ന് വ്യത്യസ്തമായി കണക്ടഡ് ടെയ്ല് ലാമ്പായിരിക്കും പുതിയ അല്‍കസാറില്‍ സ്ഥാനം പിടിക്കുക. എച്ച് മാതൃകയിലുള്ള എല്‍.ഇ.ഡി. ലൈറ്റിനൊപ്പം എല്‍.ഇ.ഡി. ലൈറ്റ് സ്ട്രിപ്പും നല്‍കും. സ്കിഡ് പ്ലേറ്റ് നല്‍കിയിട്ടുള്ള ബമ്പറില്‍ ക്ലാഡിങ്ങും അലങ്കാരമൊരുക്കും. ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ക്കൊപ്പം സണ്‍റൂഫ് ഉള്‍പ്പെടെയുള്ള ഫീച്ചറുകളും ഇതില്‍ ഒരുങ്ങും.

ഫീച്ചര്‍ സമ്പന്നമായ ഇന്റീരിയറാണ് നിലവിലെ അല്‍കസാറില്‍ പോലും നല്‍കിയിട്ടുള്ളത്. പുതിയ മോഡലില്‍ അല്‍പ്പം കൂടി പ്രീമിയം ഭാവം ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മോഡലില്‍നിന്ന് വ്യത്യസ്തമായി 10.25 ഇഞ്ച് വലിപ്പത്തിലെ രണ്ട് സ്ക്രീനുകളായിരിക്കും ഇന്‍ഫോടെയ്ന്‍മെന്റ്, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയാകുന്നത്. വെന്റിലേറ്റഡ് സംവിധാനത്തിലെ ലെതര്‍ സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് തുടങ്ങിയവയായിരിക്കും ഫീച്ചറുകള്‍.
1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായിരിക്കും ഈ വാഹനം എത്തുന്നത്. ഇതിലെ പെട്രോള്‍ എന്ജിന് 160 ബി.എച്ച്.പി. പവറും 255 എന്‍.എം. ടോര്‍ക്കുമായിരിക്കും ഉത്പാദിപ്പിക്കുക. ഡീസല്‍ എന്ജിന് 116 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകും. പെട്രോള്‍ എന്‍ജിനൊപ്പം ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷനും ഡീസല്‍ എന്‍ജിനില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ ബോക്സുകളും ട്രാന്സ്മിഷന് ഒരുക്കും.