
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
അബുദാബി: കടുത്ത വേനലില്‍ വെന്തുരുകി യുഎഇ. രാജ്യത്ത് വെള്ളിയാഴ്ച മുതല്‍ റെക്കോര്‍ഡ് താപനില രേഖപ്പെടുത്തി. ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പവും വര്‍ധിച്ചതോടെ രാത്രിയും പകലും വ്യത്യാസമില്ലാതെ ഉരുകിയൊലിക്കുന്ന അവസ്ഥ. ഇന്നലെയും കഠിനമേറിയ ചൂട് തുടര്‍ന്നു. വേനല്‍കാലം തുടങ്ങിയ ശേഷം ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് വെള്ളിയും ശനിയുമാണ്. ഇന്നലെ ചിലയിടങ്ങളില്‍ ആകാശം മേഘാവൃതമായതോടെ മഴയും പ്രതീക്ഷിച്ചിരുന്നു. ചൂട് കനത്തതോടെ അന്തരീക്ഷ ഈര്‍പ്പവും കൂടിയതിനാല്‍ രാത്രികാലങ്ങളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. പലയിടത്തും കനത്ത മൂടല്‍ അനുഭവപ്പെടുന്നുണ്ട്. രാജ്യത്തെ ഏറ്റവും തീവ്രമായ വേനല്‍ക്കാല ഘട്ടം ജൂലൈ പകുതിയോടെ ആരംഭിക്കുകയും ഓഗസ്റ്റ് അവസാനം വരെ തുടരുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.
യുഎഇയിലെ ചൂടേറിയ താപനില ഗുരുതരമായ ആരോഗ്യ അപകടങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പുണ്ട്. നിരവധി രോഗങ്ങള്‍ക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അറിയിച്ചു. ചൂട് സ്ട്രോക്ക്, ചൂട് ക്ഷീണം എന്നിവയുടെ കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ കഠിനമായ വേനല്‍ കാലാവസ്ഥയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ആരോഗ്യവിദഗ്ദ്ധര്‍ അറിയിക്കുന്നുണ്ട്. ഗുരുതരമായ നിര്‍ജ്ജലീകരണം ജീവന് അപകടത്തിലാക്കും. കടുത്ത പേശിവലിവ്, കുറഞ്ഞ രക്തസമ്മര്‍ദ്ദം, വേഗത്തിലുള്ള നാഡിമിടിപ്പ്, തലവേദന, ഓക്കാനം, മലബന്ധം, കൈകളിലും കാലുകളിലും കാഠിന്യം അനുഭവപ്പെടുക, അമിത ദാഹം തുടങ്ങിയവയൊക്കെയാണ് ലക്ഷണങ്ങള്‍. നിര്‍ജ്ജലീകരണം വൃക്കകളുടെ പ്രവര്‍ത്തനവും താറുമാറാക്കും. ശരീരം അമിതമായി ചൂടാകുകയും സ്വയം തണുക്കാന്‍ കഴിയാതെ വരികയും അമിതമായ അളവില്‍ വെള്ളവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്നതാണ് പ്രധാന അപകടം. അധിക ഭാരമുള്ള വ്യക്തികള്‍, ശിശുക്കള്‍, കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരെല്ലാം ദുര്‍ബലരായ വിഭാഗത്തില്‍പ്പെടുന്നവരാണെന്നും ചൂടില്‍നിന്ന് സുരക്ഷ തേടണമെന്നുമാണ് നിര്‍ദ്ദേശം. ഇത്തരക്കാര്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. അമ്പത് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ശാരീരികമായി അവശതയനുഭവിക്കുന്നവര്‍ പരമാവധി പുറത്തിറങ്ങാതെ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.