കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
വാഷിംഗ്ടണ്‍ : അമേരിക്കയുമായുള്ള ബഹിരാകാശ പര്യവേഷണത്തിലെ ശാസ്ത്രീയ സഹകരണം ഏകീകരിക്കുന്ന യുഎഇയുടെ ഹോപ്പ് പ്രോബിന്റെ വിക്ഷേപണം 2021ല്‍ നടന്നിരുന്നു. കൊളറാഡോ ബോള്‍ഡര്‍ സര്‍വകലാശാലയുമായി സഹകരിച്ച് നടത്തിയ ഛിന്നഗ്രഹ വലയത്തിലേക്കുള്ള യുഎഇയുടെ പുതിയ ദൗത്യത്തില്‍ ഈ സഹകരണം ഗുണം ചെയ്തു. നാസയുടെ ലൂണാര്‍ ഗേറ്റ്വേ പദ്ധതിയിലും യുഎഇ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ബഹിരാകാശ യാത്രികര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും വേണ്ടി പ്രത്യേക എയര്‍ലോക്ക് മൊഡ്യൂള്‍ വികസിപ്പിക്കുന്നതിനാണ് യുഎഇയുടെ സഹായമുള്ളത്. കൂടാതെ, യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയെ ചാന്ദ്ര ഭ്രമണപഥത്തിലേക്ക് അയക്കാനും നാസക്ക് പദ്ധതിയുണ്ട്.
ക്ലീന്‍ എനര്‍ജി ത്വരിതപ്പെടുത്തുന്നതിനുള്ള പങ്കാളിത്തമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള മറ്റൊരു പ്രധാന സഹകരണം.2035 ഓടെ 100 ജിഗാവാട്ട് ശുദ്ധമായ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിന് 100 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് പദ്ധതി. 50 വര്‍ഷത്തിലേറെ പഴക്കമുള്ള യുഎഇ-യുഎസ് ചരിത്ര ബന്ധം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി പങ്കുവക്കും. കൂടാതെ ഗസ്സയിലെയും സുഡാനിലെയും പ്രതിസന്ധി,സമ്പദ് വ്യവസ്ഥ,നിക്ഷേപം,സാങ്കേതിക വിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,ബഹിരാകാശം, പുനരുപയോഗ ഊര്‍ജം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര പരിഹാരങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും. പരസ്പര താല്‍പ്പര്യമുള്ള വിവിധ പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളിലുള്ള കാഴ്ചപ്പാടുകള്‍ കൈമാറുകയും എല്ലാ തലങ്ങളിലും യുഎഇ-യുഎസ് ബന്ധം വ്യാപിപ്പിക്കുന്നതിനുള്ള വഴികളും ചര്‍ച്ചയില്‍ ഉയര്‍ന്നുവരും.
ഗസ്സയിലും സുഡാനിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പരിഹാരം തേടിയുള്ള യുഎഇയുടെ ചര്‍ച്ചകള്‍ വലിയ പ്രാധാന്യത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. യുഎഇയുടെ വളര്‍ച്ചയ്ക്കും ലോക സമാധാനത്തിനും സഹായകമാകുന്ന വിഷയങ്ങളില്‍ ഊന്നിയാകും ശൈഖ് മുഹമ്മദ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുക. മധ്യപൂര്‍വ മേഖല നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച് യുഎഇക്ക് കൃത്യമായ ബോധ്യമുണ്ട്. അതിനുള്ള പരിഹാര മാര്‍ഗങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യും. ലോകത്തിന്റെ സുസ്ഥിരതയ്ക്കും അഭിവൃദ്ധിക്കും എക്കാലത്തും ഉറച്ച പിന്തുണ നല്കുന്ന രാജ്യമാണ് യുഎഇ. അതുകൊണ്ടു തന്നെ സമാധാനവും വികസനവും അടിസ്ഥാനപ്പെടുത്തിയാകും ശൈഖ് മുഹമ്മദിന്റെ കൂടിക്കാഴ്ച.