സഊദിയില് ശക്തമായ മഴയും കാറ്റും ഇടിമിന്നലും
ദുബൈ : അല് മക്തൂം വിമാനത്താവളത്തിന്റെ പുതിയ ടെര്മിനലിലെത്തുന്ന യാത്രക്കാര് ലഗേജുകള്ക്കായി കാത്തിരിക്കേണ്ടി വരില്ല. യാത്രക്കാരുടെ ആവശ്യാനുസരണം ലഗേജ് ഹോട്ടലുകളിലോ വീടുകളിലോ താമസ സ്ഥലം എവിടെയാണെങ്കിലും അവിടെ എത്തിക്കും. ലഗേജിനും സുരക്ഷാ പരിശോധനയ്ക്കുമായുള്ള കാത്തിരിപ്പില്ലാതെ ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ച് തടസമില്ലാത്ത വിധം യാത്രാസേവനങ്ങള് ലഭ്യമാകും. വിമാനത്താവള വിപുലീകരണ പദ്ധതിയുടെ ഭാഗമായാണിത്.
35 ബില്യണ് ഡോളര് ചെലവിലാണ് വിമാനത്താവളം വിപുലീകരിക്കുന്നത്. പ്രതിവര്ഷം 26 കോടി യാത്രക്കാര്ക്ക് സേവനങ്ങള് നല്കുകയാണ് ലക്ഷ്യം. പ്രവര്ത്തനങ്ങളില് റോബോട്ടിക്സ് ഉള്പ്പെടെയുള്ള സാങ്കേതികവിദ്യകളും സ്വയംനിയന്ത്രിത ലഗേജ് ട്രാക്ടറുകള് ഉള്പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളും പരീക്ഷിക്കുന്നുണ്ടെന്നന്ന് അധികൃതര് പറഞ്ഞു. അല്മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ യാത്രാടെര്മിനലിന്റെ രൂപരേഖയ്ക്ക് ശൈഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം കഴിഞ്ഞ ഏപ്രിലില് അംഗീകാരം നല്കിയിരുന്നു. 26 കോടി യാത്രക്കാരെ ഉള്ക്കൊള്ളാന് ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാക്കി അല് മക്തൂം വിമാനത്താവളത്തെ മാറ്റുകയാണ് ലക്ഷ്യം. 70 ചതുരശ്ര കിലോമീറ്റര് വിസ്തൃതിയില് 400 എയര്ക്രാഫ്റ്റ് ഗേറ്റുകളും അഞ്ച് സമാന്തര റണ്വേകളും പുതിയ വിമാനത്താവളത്തിലുണ്ടാകും. നിര്മാണം പൂര്ത്തിയാകുമ്പോള് നിലവിലെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അഞ്ചിരട്ടിയായിരിക്കും ഇവിടത്തെ സംവിധാനങ്ങ ള്. അടുത്ത 10 വര്ഷത്തിനകം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ എല്ലാ പ്രവര്ത്തനങ്ങളും ഇവിടേക്ക് മാറ്റുകയും ചെയ്യും.