
40 ദശലക്ഷം മൂല്യമുള്ള ഉത്പന്നങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല അബുദാബിയില്‍ നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ പൂട്ടി
അബുദാബി: അബുദാബി ഇന്റര്‍നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്സിബിഷന് (അഡിഹെക്സ്) 2024ന്റെ ടിക്കറ്റുകള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെന്ന് അഡ്നെക് ഗ്രൂപ്പ് അറിയിച്ചു. എമിറേറ്റ്സ് ഫാല്‍ക്കണേഴ്സ് ക്ലബ്ബുമായി സഹകരിച്ച് ക്യാപിറ്റല്‍ ഇവന്റ്സ് സംഘടിപ്പിക്കുന്ന പരിപാടി 4 ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 8 വരെ അബുദാബിയിലെ അഡ്നെക് സെന്ററില്‍ നടക്കും. പരിപാടിയില്‍ തത്സമയ പ്രകടനങ്ങള്‍, മത്സരങ്ങള്‍, പൈതൃക, കായിക പ്രദര്‍ശനങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. സന്ദര്‍ശകര്‍ക്ക് ക്യൂറേറ്റ് ചെയ്ത പ്രദര്‍ശനങ്ങള്‍, ഗൈഡഡ് ടൂറുകള്‍, ഇഷ്ടാനുസൃതമായ സഫാരി അനുഭവങ്ങള്‍ എന്നിവ ആസ്വദിക്കാനുള്ള അവസരവും ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംഗീതം, പൈതൃക കുതിരസവാരി പ്രദര്‍ശനങ്ങള്‍, കുതിര പരിശീലന ശില്പശാലകള്, അറേബ്യന്‍ ഒട്ടക ലേലങ്ങള്‍, കുതിരസവാരി അമ്പെയ്ത്ത് പ്രദര്‍ശനങ്ങള്‍, ഔട്ട്ഡോര്‍ സാഹസിക വൈദഗ്ധ്യത്തെക്കുറിച്ചുള്ള ശില്പശാലകള് എന്നിവ തത്സമയ പ്രകടനങ്ങളില്‍ അവതരിപ്പിക്കും. യുഎഇയുടെ പൈതൃകത്തിലേക്കും വന്യജീവികളുടേയും അറേബ്യന്‍ ഫാല്ക്കണറികളുടേയും സവിശേഷമായ പ്രത്യേകതകളിലേക്കുമുള്ള ഒരു യാത്രയായിരിക്കും ഇത്. ടിക്കറ്റുകള്‍ ലഭിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ് https://www.ticketmaster.ae/feature/adihex/
ദുബൈ കൈപ്പമംഗലം മണ്ഡലം കെഎംസിസി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും റമസാന്‍ റിലീഫ് പോസ്റ്റര്‍ പ്രകാശനവും