
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
കുവൈത്ത് സിറ്റി : അറുപത് വയസിനു മുകളിലുള്ള പ്രവാസി തൊഴിലാളികള്‍ക്കു വര്‍ക്ക് പെര്‍മിറ്റ് നടപടിക്രമങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ അധിക ഇന്‍ഷൂറന്‍സ് പ്രീമിയം പിന്‍വലിക്കാന്‍ കുടിയേറ്റ വകുപ്പ് തീരുമാനിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസുഫിന്റെ നിര്‍ദേശ പ്രകാരമാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വലിയ തുക മുടക്കി വിസ പുതുക്കിയിരുന്ന പ്രവാസികള്‍ക്ക് ഈ നടപടി ആശ്വാസമാകും. ചെറുകിട,ഇടത്തരം വ്യവസായ മേഖലയിലെ തൊഴില്‍ മാറ്റത്തിനുള്ള സമയപരിധി കുറക്കാനും തീരുമാനമായി. മൂന്ന് വര്‍ഷമായിരുന്ന കാലാവധി ഒരു വര്‍ഷമായി ചുരുക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തെ സമയപരിധി കൂടാതെ തന്നെ ഒരു പ്രൊജക്റ്റില്‍ നിന്ന് മറ്റൊന്നിലേക്ക് തൊഴിലാളികളെ ഉടനടി മാറ്റാനും പുതിയ വ്യവസ്ഥകള്‍ അനുവദിക്കുന്നുണ്ട്. ഇങ്ങനെ തൊഴില്‍ മാറ്റത്തിന് 300 ദിനാര്‍ ഫീസ് ഈടാക്കും. തൊഴില്‍ മേഖലയില്‍ കുവൈത്ത് സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ മാറ്റങ്ങള്‍ പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം നോക്കി ക്കാണുന്നത്. കുടുംബ വിസ,കുടുംബ സന്ദര്‍ശക വിസ തുടങ്ങിയവയിലും കൂടുതല്‍ ഇളവുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുവൈത്തിലെ പ്രവാസി സമൂഹം.