കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
മയക്കുമരുന്നുകള് ലോകത്തെ മയക്കികിടത്തുന്നു-ലോക ലഹരി വിരുദ്ധ ദിനത്തില് പ്രതിജ്ഞയെടുക്കാം. ഇന്നതിന്റെ അര്ത്ഥ തലങ്ങള് മാറി മനുഷ്യകുലത്തെ ആകമാനം ഗ്രസിച്ചിരിക്കുന്ന കാന്സറായി മാറിയിരിക്കുന്നു. തലമുറകള്ക്കപ്പുറം ഒരു ചെറിയ സമൂഹത്തില് മാത്രം ഒതുങ്ങി നിന്നിരുന്ന ലഹരി ഇന്ന് നമ്മുക്കിടയില് മുക്കിലും മൂലയിലും വ്യാപിച്ചിരിക്കുന്നു. പഴയ തലമുറയില് ലഹരിയുടെ ഏറ്റവും വലിയ മഹാപാപം പുകവലിയും മദ്യപാനവുമായിരുന്നു. ഇന്ന് അതെല്ലാം മറികടന്ന പുതിയ തലമുറ ലഹരിയുടെ പുതു വീര്യം തേടി ബഹുദൂരം സഞ്ചരിച്ചിരിക്കുന്നു. മിഠായിയുടെ രുചിയറിയുന്ന ലാഘവത്തോടെ മയക്കുമരുന്നിനെ സമീപിക്കുന്ന ഈ തലമുറ സമൂഹത്തിന് നല്കുന്നത് ഭയപ്പാട് മാത്രമാണ്. മയക്കുമരുന്നിന്റെ പുതിയ രീതികള് പരീക്ഷിക്കാനുള്ള ആവേശം ഇന്നത്തെ കുട്ടികളില് സാധാരണമായി കഴിഞ്ഞിരിക്കുന്നു. കേരളത്തില് ഏറ്റവും കൂടുതല് മയക്കുമരുന്നു ഉപയോഗവും വിപണനവും നടക്കുന്നത് വിദ്യാലയങ്ങള് കേന്ദ്രീകരിച്ചാണ്. പെണ്കുട്ടികളും യാതൊരു മടിയുമില്ലാതെ മയക്കു മരുന്ന് ഉപയോഗത്തിലേക്കും വില്പ്പനയിലേക്കും വരുന്നു എന്നത് എല്ലാ മാതാപിതാക്കളെയും ഒരുപോലെ ഞെട്ടിപ്പിക്കുന്നതാണ്. സ്കൂളുകള് കേന്ദ്രീകരിച്ചാണ് മയക്കു മരുന്ന് മാഫിയാ സംഘങ്ങള് പ്രവര്ത്തിക്കുന്നത്. പലപ്പോഴും നിയമപാലനം നടത്തേണ്ടവര് ഇത് കണ്ടില്ലെന്ന് നടിക്കുന്നുമുണ്ട്. ഈ മാഫിയാ സംഘത്തെ നിയന്ത്രിക്കാന് കഴിയാത്ത വിധം പൊലീസ്-എക്സൈസ് സേന മാറിയോ എന്ന് പോലും നമ്മള് സംശയിച്ചു പോവും. പിടിക്കപ്പെടുന്നത് കുട്ടികളില് നിന്നാവുമ്പോള്, അതേ ലാഘവത്തോടെ കേസ് ഒതുക്കാനാണ് പൊലീസും ശ്രമിക്കുന്നത്. ഇത് മയക്കുമരുന്ന് സംഘങ്ങള് ഗുണകരമായി മാറുന്നു. കര്ശനമായ നിയമത്തിന്റെ അഭാവമാണ് മയക്കുമരുന്ന് വര്ദ്ധിക്കുന്നതിന്റെ പ്രധാന കാരണമായി നിയമവിദഗ്ധര് ചൂണ്ടിക്കാട്ടുന്നത്. ഒരു കിലോക്ക് താഴെ കഞ്ചാവ് പിടിക്കപ്പെട്ടാല് സ്റ്റേഷന് ജാമ്യം ലഭിക്കുന്നതു പോലുള്ള നിയമങ്ങള് ഉള്ളതു കൊണ്ട് തന്നെയാണ് സമൂഹത്തില് മയക്കു മരുന്നു മാഫിയ തഴച്ചു വളരുന്നത്. പിടിക്കപ്പെടുന്നവരെല്ലാം താഴേതട്ടിലെ ചില്ലറ വില്പ്പനക്കാര് മാത്രമാണ്. പിന്നില് പതിയിരിക്കുന്ന വന്കിടക്കാര് ഒരിക്കലും വലയിലകപ്പെടാറില്ല.
യുവാക്കള്ക്കിടയില് മയക്കുമരുന്നു വ്യാപകമാകുന്നതിന് വിപണിയിലെ ലഭ്യത പ്രധാനഘടകമാണ്. മയക്കു മരുന്നിനു പിന്നില് പ്രവര്ത്തിക്കുന്ന വന് ബിസിനസ് ലോബി ഒരു തലമുറയെത്തന്നെ ഇല്ലാതാക്കിയാണ് ബിസിനസ് സമ്രാജ്യം കെട്ടിപ്പടുക്കുന്നത്. ഭരണകൂടങ്ങളും അധികാര കേന്ദ്രങ്ങളും ഇവര്ക്ക് നല്കുന്ന പിന്തുണ ചെറുതല്ല. അതുകൊണ്ട് തന്നെ റെയില്വെ സ്റ്റേഷന് കേന്ദ്രീകരിച്ചും തുറമുഖങ്ങള് കേന്ദ്രീകരിച്ചും ടണ് കണക്കിന് മയക്കുമരുന്നാണ് രാജ്യത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മയക്കുമരുന്നിനെതിരായി രാജ്യത്ത് ശക്തമായ നിയമം കൊണ്ടു വരണമെന്ന മുറവിളിക്ക് കാലങ്ങളുടെ പഴക്കമുണ്ട്. പക്ഷെ നടപടികളെല്ലാം കടലാസിലൊതുങ്ങുന്നു. മയക്കുമരുന്നു കടത്ത് രാജ്യാന്തര വിപണിയിലും സജീവമാണ്. ശക്തമായ നിയമങ്ങള് ഇല്ലാത്തതിന്റെ പേരില് മയക്കു മരുന്നു സുലഭമായി വിറ്റഴിക്കപ്പെടുന്ന രാജ്യങ്ങളുണ്ട്. 2023 ലെ യുഎന് കണക്കു പ്രകാരം ബ്രസീല്, ബൊളിവീയ, കൊളംബിയ, പെറു തുടങ്ങിയ രാജ്യങ്ങളില് മയക്കുമരുന്നു ഉപയോഗവും തുടര്ന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളും ക്രമാതീതമായി വര്ധിച്ചിട്ടുണ്ട്. മയക്കുമരുന്നിന്റെ ഉപയോഗം സമൂഹത്തിലുണ്ടാക്കുന്ന ദുരന്തങ്ങള്ക്ക് പുറമെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും വന്വിപത്തുകളാണ് വരുത്തിവെക്കുന്നത്. അത് മനുഷ്യരുടെ തലച്ചോറിന്റെ പ്രവര്ത്തനത്തെ താളംതെറ്റിക്കുന്നു, ചിന്താശേഷിയെ പാടെ ഇല്ലാതാക്കുന്നു. മയക്കുമരുന്നിനടിമയായ ഒരാളുണ്ടെങ്കില് ആ കുടുംബം പാടെ തകരുന്നു. അയാളുടെ പ്രവര്ത്തനങ്ങള് സമൂഹത്തിലും വിപരീത ഫലങ്ങള് സൃഷ്ടിക്കുന്നു. ചുറ്റിലും നടക്കുന്ന കുറ്റകൃത്യങ്ങളില് മയക്കുമരുന്നിന് ചെറുതല്ലാത്ത പങ്കുണ്ട് എന്ന് തന്നെയാണ് പോലീസ് ആരോഗ്യവകുപ്പും വ്യക്തമാക്കുന്നത്. ലോകത്തിലെ ഒരു തലമുറയെത്തന്നെ പൂര്ണ്ണമായും ഇല്ലാതാക്കുന്ന മാരകമായ മയക്കു മരുന്ന് ഉപയോഗത്തിന് ശാശ്വതാമായ പരിഹാരം വേണം. അതിന് ശക്തമായ നിയമങ്ങള് വേണം. നിയമം കൊണ്ട് മയക്കു മരുന്നിനെ പൂര്ണ്ണമായും നിരോധിക്കണം. ഭാവി തലമുറ ചിന്താശേഷിയുള്ളവരായി വളരട്ടെ……
ഇന്ത്യന് പാര്ലിമെന്റിലെ ഗര്ജിക്കുന്ന സിംഹം മുസ്ലിം ലീഗിൻ്റെ പോരാളി-ഗുലാം മഹ്മൂദ് ബനാത്ത് വാല.
ഉമ്മുല്ഖുവൈന്- തീരങ്ങളുടെ മാതാവ്
സലാലയില് ശരത്കാലം