കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ജാമ്യവ്യവസ്ഥയുടെ ഭാഗമായിട്ടാണ് സിദ്ദിഖ് ഇപ്പോൾ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരായത്.
ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിലാണ് താരം ഹാജരായത്. ഇതോടെ സിദ്ദിഖിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
നേരത്തെ സുപ്രീം കോടതി താരത്തിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യവ്യവസ്ഥയുടെ ഭാഗമായിട്ടാണ് സിദ്ദിഖ് ഇപ്പോൾ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരായത്. അന്വേഷണവുമായി സഹകരിക്കണമെന്നും പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണമെന്നും സിദ്ദിഖിന് നിർദ്ദേശം ലഭിച്ചിരുന്നു.
ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര മിശ്ര എന്നിവരുടെ ബെഞ്ചാണ് ഹ്രസ്വവാദം കേട്ട ശേഷം സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
കേരളത്തിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്ന 6000ലധികം പേരുണ്ടെന്ന് പോലീസ്; നാനൂറോളം പേർ അറസ്റ്റിൽ