രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്നയിൽ ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിനെ തഴഞ്ഞു
കുവൈത്ത് സിറ്റി: കുവൈത്തിലെ ബാങ്കുകളില്‍ നിന്ന് വ്യക്തിഗത ലോണെടുത്ത് നാടുവിട്ട വിദേശ പൗരന്മാര്ക്കെതിരെ നടപടിയുമായി ബാങ്കുകള്‍. കോടിക്കണക്കിന് ദീനാറാണ് ഇവ്വിധം ബാങ്കുകള്‍ക്ക് നഷ്ടമായത്. 1425 മലയാളികളാണ് കടമെടുത്ത് മുങ്ങിയവരുടെ ലിസ്റ്റിലുള്ളത്. ഇതില്‍ 700 ഓളം പേര് നഴ്സുമാരാണെന്നാണ് അറിവ്. കുവൈത്ത് അധികൃതര്‍ നല്കിയ വിവരങ്ങള്‍ അനുസരിച്ച് കേരളത്തിലെ ആഭ്യന്തര മന്ത്രാലയം ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
കുവൈത്ത് ബാങ്കുകള്‍ വളരെ ലളിതമായ വ്യവസ്ഥയിലാണ് വിദേശികള്‍ക്ക് ലോണുകള്‍ അനുവദിച്ചിരുന്നത്. മഹാ ഭൂരിഭാഗം പ്രവാസികളും അവരുടെ സമ്പാദ്യങ്ങള്‍ ഉണ്ടാക്കിയത് ഇത്തരത്തില്‍ കടമെടുത്താണ്. കുവൈത്തിലെ ബാങ്കുകളില്‍ നിന്ന് ലോണുകള്‍ എളുപ്പത്തില്‍ ലഭ്യമാകുന്നതും കുറഞ്ഞ പലിശ നിരക്കും പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമായിരുന്നു. ചെറിയ പലിശ നിരക്കില്‍ കുവൈത്തില്‍ നിന്നും ലോണെടുത്ത് നാട്ടില്‍ എഫ് ഡിയില്‍ നിക്ഷേപിച്ച് വരുമാനമുണ്ടാക്കിയവരുമുണ്ട്. മലയാളികളടക്കം നിരവധി പ്രവാസികള്‍ക്ക് ആശ്വാസമായി നില്ക്കുന്ന ബാങ്കുകളെ കബളിപ്പിച്ച് കടന്നവര്‍ മുഴുവന്‍ പ്രവാസികളുടെയും അവസരമാണ് തകര്‍ക്കുന്നത്. കടമെടുത്ത് മുങ്ങിയവര്‍ മറ്റു ജി സി സി രാഷ്ട്രങ്ങളില്‍ ഉണ്ടെങ്കില്‍ പിടികൂടാനും നടപടിയായിട്ടുണ്ടെന്ന് ബാംങ്കിംഗ് വൃത്തങ്ങള്‍ അറിയിച്ചു.