
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അബുദാബി: യുഎഇയുടെ സ്ഥാപക പിതാവ് പരേതനായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പാരമ്പര്യത്തെ ആദരിക്കുന്നതിനുള്ള സുപ്രധാന അവസരമാണ് സായിദ് മാനുഷിക ദിനമെന്ന് നാഷണല്‍ മീഡിയ ഓഫീസ് (എന്‍എംഒ) ചെയര്‍മാനും യുഎഇ മീഡിയ കൗണ്‍സില്‍ ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ബുത്തി അല്‍ ഹമീദ് പറഞ്ഞു. ഉദാരത,സല്‍സ്വഭാവം,സഹിഷ്ണുത,കാരുണ്യം എന്നീ തത്വങ്ങളില്‍ രാജ്യത്തിന്റെ വികസനത്തിന് അടിത്തറ പാകിയ രാഷ്ട്രപിതാവിന്റെ പാരമ്പര്യത്തിന്റെ പ്രതിഫലനമാണ് ഈ ദിനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.