ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : വയനാടിന് കൈതാങ്ങാവാന്‍ പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴി മുസ്്ലിം ലീഗ് സംസ്ഥാന കമ്മിറ്റി തുടങ്ങിയ ഫണ്ട് സമാഹരണത്തില്‍ അബുദാബി കെഎംസിസിയുടെ വിഹിതം ഒരു കോടി രൂപ കവിഞ്ഞു. നാട്ടിലെ വേദനക്കൊപ്പം നീറുന്ന മനസ്സോടെയാണ് ഓരോ പ്രവാസിയും ഇതില്‍ പങ്കാളിയായത്. കേരളമണ്ണില്‍ നിന്നും വയനാട് എന്ന മലനാട് ഉരുള്‍പൊട്ടി പിളര്‍ന്നപ്പോള്‍ അകംപൊട്ടിയുള്ള പ്രവാസികളുടെ ഇടപെടല്‍ നിറഞ്ഞ മനസ്സോടെയായിരുന്നു. ആഗസ്റ്റ് രണ്ടിന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പദ്ധതി പ്രഖ്യാപിച്ച അന്നുമുതല്‍ അബുദാബി കെഎംസിസി സംസ്ഥന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതിനാലു ജില്ലാകമ്മിറ്റികളുടെയും അതിനു കീഴിലുള്ള നിയോജകമണ്ഡലം, പഞ്ചായത്തുകമ്മിറ്റികളുടെയും വളരെ ചിട്ടയായ പ്രവത്തങ്ങളാണ് നടന്നുവരുന്നത്. ഇതിന്റെ പ്രതിഫലനമാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കോടിയിലേക്ക് എത്തിച്ചേരാന്‍ കമ്മിറ്റിക്ക് സാധിച്ചത്. ഓരോ ഘടകങ്ങളും പ്രത്യേകം സ്ക്വാഡ് രൂപീകരിച്ചാണ് പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിച്ചത്. അതോടൊപ്പം ആപ്പ് വഴി വീടുകള്‍ നല്‍കാനുള്ള സൗകര്യം നടപ്പിലാക്കിയ അന്ന് തന്നെ ആദ്യ നാല് വീടുകള്‍ നല്കാന് മുന്നോട്ടുവന്നതും അബുദാബി കെഎംസിസിയുടെ കീഴിലുള്ള ഘടകമാണ് എന്നതും ശ്രദ്ധേയമാണ്. ദുരിതമേഖലയില്‍ നൂറ് വീടുകളടക്കം ബൃഹത്തായ പദ്ധതികളാണ് മുസ്്ലിം ലീഗ് സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരുകയാണ്. ഫണ്ട് ശേഖരണം നീട്ടിയ സാഹചര്യത്തിൽ കൂടുതല്‍ പിന്തുണ നല്‍കാനാണ് സംസ്ഥാന കെഎംസിസിയുടെ തീരുമാനമെന്ന് ഭാരവാഹികൾ അറിയിച്ചു.