
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അബുദാബി: നൂതന ഗതാഗത സംവിധാനങ്ങള്‍ അവതരിപ്പിക്കുന്ന രാജ്യാന്തര എക്സിബിഷന് അബുദാബിയില്‍ നടക്കും. 2025 ഏപ്രില്‍ 7 മുതല്‍ 9 വരെ അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററില്‍ നടക്കുന്ന എഐഎം കോണ്‍ഗ്രസിന്റെ 14ാമത് പതിപ്പിലാണ് ഫ്യൂച്ചര്‍ സിറ്റീസ് പോര്‍ട്ട്ഫോളിയോയ്ക്ക് കീഴില്‍ മൊബിലിറ്റി മേഖലയിലെ ഏറ്റവും പുതിയ ആഗോള കണ്ടുപിടുത്തങ്ങള്‍ അവതരിപ്പിക്കുക. നൂതന ഗതാഗതത്തിന്റെ ഭാവി ചര്‍ച്ച ചെയ്യുന്നതിനായി വ്യവസായ പ്രമുഖരെയും നിക്ഷേപകരെയും നയരൂപീകരണക്കാരെയും ഒരു വേദിയിലെത്തിക്കും. ഈ വര്‍ഷത്തെ പതിപ്പില്‍ 180 രാജ്യങ്ങളില്‍ നിന്നുള്ള 25,000ത്തിലധികം പേര് പങ്കെടുക്കും.
ലോകത്തിലെ ആദ്യത്തെ ഫ്ളൈെ്രെഡവ് വാഹനമായ പിഎഎല്‍വി ലിബര്‍ട്ടി കമ്പനി പ്രദര്‍ശിപ്പിക്കും. പരമ്പരാഗത െ്രെഡവിംഗിന്റെ സൗകര്യവും പറക്കല്‍ സ്വാതന്ത്ര്യവും സംയോജിപ്പിച്ച്, ഗതാഗത സംവിധാനത്തില്‍ പുതിയ ഭാവിയുടെ വിപ്ലവകരമായ നവീകരണമായിരിക്കും. ഗതാഗതക്കുരുക്ക്, ഇന്റര്‍സിറ്റി യാത്രാ കാലതാമസം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍, അഡ്വാന്‍സ്ഡ് എയര്‍ മൊബിലിറ്റി പുതിയ മാറ്റം കൊണ്ടുവരും. കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നു, യാത്രാ സമയം കുറയ്ക്കുന്നു, ലോകമെമ്പാടുമുള്ള ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നു.
ഗതാഗത വികസനത്തിന് എഐഎം കോണ്‍ഗ്രസ് 2025ല്‍ പിഎഎല്‍വി ലിബര്‍ട്ടി പ്രദര്‍ശിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് പിഎഎല്‍വിയുടെ സ്ഥാപകനും സിഇഒയുമായ റോബര്‍ട്ട് ഡിംഗെമാന്‍സ് പറഞ്ഞു. 2020ല്‍, യൂറോപ്യന്‍ റോഡ് സര്ട്ടിഫിക്കേഷന് നേടിയ ആദ്യത്തെ ഫ്ളൈെ്രെഡവ് വാഹനമായി പിഎഎല്‍വി ലിബര്‍ട്ടി ഒരു ചരിത്ര നാഴികക്കല്ല് പിന്നിട്ടു, പരമ്പരാഗത വാഹനങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ഇതിന് കഴിയും.
പൊതു റോഡുകളില്‍ നാല് വര്‍ഷത്തെ സുരക്ഷിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം, അതിന്റെ ആദ്യത്തെ പീരിയോഡിക് ടെക്നിക്കല്‍ ഇന്സ്പെക്ഷന് വിജയകരമായിരുന്നു. ഒരു റോഡ് വാഹനവും വിമാനവും എന്ന നിലയിലുള്ള അതിന്റെ സുരക്ഷയും വിശ്വാസ്യതയും വീണ്ടും സ്ഥിരീകരിച്ചു. നൂതന എയര്‍ മൊബിലിറ്റി, ഓട്ടോണമസ് വാഹനങ്ങള്‍, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തി, സ്മാര്‍ട്ട്, സുസ്ഥിര മൊബിലിറ്റിയില്‍ ആഗോള പയനിയറായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് സ്വയം സ്ഥാനം പിടിച്ചിരിക്കുന്നു. ഗതാഗത മേഖലയിലെ നവീകരണത്തിനുള്ള ഒരു മുന്‍നിര കേന്ദ്രമെന്ന നിലയില്‍ അതിന്റെ പദവി ഉറപ്പിക്കുന്നു.