ഗള്ഫ് കപ്പില് കുവൈത്തിനെതിരെ യുഎഇക്ക് തോല്വി ; ഖത്തറിനെതിരെ ഒമാന് വിജയം
അബുദാബി : ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമായ അബുദാബിയിലെ സായിദ് ഇന്റര്നാഷണല് എയര്പോര്ട്ട് ഒന്നാം വാര്ഷികത്തിന്റെ നിറവില്. യുഎഇയിലെ ഏറ്റവും വലിയ വിമാനത്താവളമെന്നു മാത്രമല്ല സൗകര്യങ്ങളുടെ കാര്യത്തില് മിഡില് ഈസ്റ്റിലെ വേഗത്തില് വളരുന്ന വിമാനത്താവളമാണിത്. 12 മാസം കൊണ്ട് വിമാനത്താവളം മുന്നിര ആഗോള യാത്രാ ഹബ്ബായി മാറിയെന്ന് അബുദാബി എയര്പോര്ട്ട്സ് വ്യക്തമാക്കി. ഒരു വര്ഷം പൂര്ത്തിയാകുന്നതിനു മുമ്പ് തന്നെ ഡിസംബര് ആദ്യ ആഴ്ചയില് ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളം എന്ന പുരസ്കാരം സായിദ് എയര്പോര്ട്ടിന് ലഭിച്ചിരുന്നു. ലോകത്തുടനീളമുള്ള യാത്രക്കാരെ ആകര്ഷിക്കുന്നതിനും ആഗോള തലത്തില് സ്ഥാനമുറപ്പിക്കാനും ചുരുങ്ങിയ കാലംകൊണ്ട് എയര്പോര്ട്ടിന് സാധിച്ചിട്ടുണ്ട്. പുതിയ ചുവടുവെപ്പുകളുമായി വലിയ മുന്നേറ്റമാണ് എയര്പോര്ട്ട് ലക്ഷ്യമാക്കുന്നത്. 2029 ആകുമ്പോഴേക്കും പുതിയ വികസന പദ്ധതികള് ആരംഭിക്കുമെന്നും എയര്പോര്ട്ട് അതോറിറ്റി വ്യക്തമാക്കി.