പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എം.ടിയെ അനുസ്മരിക്കുന്നു
അബുദാബി : യുഎഇയില്‍ റീട്ടെയില്‍ സാന്നിധ്യം വിപുലീകരികരിച്ച് യാസ് ഐലന്‍ഡിലെ യാസ് ഏക്കേഴ്സില്‍ പുതിയ ലുലു എക്സ്പ്രസ് സ്റ്റോര്‍ തുറന്നു. അബുദാബിയിലെ 41ാമത്തേതും യുഎഇയിലെ 107ാമത്തെ സ്റ്റോറുമാണ് യാസ് ഐലന്‍ഡിലേത്. ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലിയുടെ സാന്നിധ്യത്തില്‍ അല്‍ ഷഹാമ മുനിസിപ്പല്‍ സബ് സെന്റര്‍ ഡയരക്ടര്‍ ഹുമൈദ് റാഷിദ് അല്‍ ദാരെ ഉദ്ഘാടനം ചെയ്തു.
3000 സ്ക്വയര്‍ ഫീറ്റിലുള്ള എക്സ്പ്രസ് സ്റ്റോറില്‍ ദൈനംദിന ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഗ്രോസറി,ഫ്രഷ് ഫുഡ്,ബേക്കറി,റെഡി ടു ഈറ്റ് ശ്രേണിയിലുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് ലുലു എക്സ്പ്രസ് സ്റ്റോറിലുള്ളത്. മത്സ്യം,ഇറച്ചി ഉത്പന്നങ്ങളുടെ പ്രത്യേക സ്റ്റാളുകളും സജ്ജീകരിച്ചുണ്ട്. ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ഉത്പന്നങ്ങളുടെ സജീവ ശേഖരമാണ് എക്സ്പ്രസ് സ്റ്റോറില്‍ ഉറപ്പാക്കിയിട്ടുള്ളത്.
ഷോപ്പിങ്ങ് സുഗമമാക്കാന്‍ ഫാസ്റ്റ് ചെക്ക് ഔട്ട് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനികം കൂടുതല്‍ സ്റ്റോറുകളെന്ന ഐപിഒ പ്രഖ്യാപനത്തിന്റെ കൂടി ഭാഗമായാണ് യുഎഇയില്‍ ലുലു സാന്നിധ്യം വിപുലീകരിക്കുന്നത്.