യുഎഇ പൊതുമാപ്പ് ഇന്ന് അവസാനിക്കും
അബുദാബി : പുതുവത്സരാഘോഷം സുരക്ഷിതമാ ക്കാന് അബുദാബി പൊലീസ് തയാറെടുത്തു. വിവിധ വകുപ്പുകളുമായി സഹകരിച്ചു സുഗമമായ ഗതാഗതം ഉറപ്പാക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും മറ്റു ക്രമീകരണങ്ങള് നടത്താനും സംയുക്ത സുരക്ഷാ പദ്ധതി തയാറാക്കിയതായി സെന്ട്രല് ഓപ്പറേഷന്സ് വിഭാഗം ഡയരക്ടര് മേജര് ജനറല് അഹമ്മദ് സെയ്ഫ് ബിന് സൈതൗണ് അല്മുഹൈരി വ്യക്തമാക്കി. പുതുവത്സരാഘോഷങ്ങളില് വിനോദസഞ്ചാര മേഖലകളും വാണിജ്യ കേന്ദ്രങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തും.
മൊബൈല് ഫോണില് ശ്രദ്ധ കേന്ദ്രീകരിക്കാതെ ട്രാഫിക് നിയമങ്ങളും നിര്ദിഷ്ട വേഗതയും ശ്രദ്ധിക്കാനും റോഡ് ഉപയോക്താക്കളോട് പൊലീസ് അഭ്യര്ത്ഥിച്ചു. വാഹനങ്ങള്ക്കിടയില് മതിയായ സുരക്ഷാ അകലം പാലിക്കണം. സ്പ്രേ ചെയ്യല്(പാര്ട്ടി സ്പ്രേ),അശ്രദ്ധമായി വാഹനമോടിക്കല്,ശബ്ദമുണ്ടാക്കല് തുടങ്ങിയവക്കെതിരെ പൊലീസ് മുന്നറിയിപ്പ് നല്കി.
പുതുവര്ഷത്തെ സ്വാഗതം ചെയ്യുന്നതിനും രാജ്യത്തിന്റെ മാന്യമായ പ്രതിച്ഛായ പ്രതിഫലിപ്പിക്കുന്നതിനുമായി ആഘോഷങ്ങളില് പൊതുജനങ്ങള്ക്ക് സന്തോഷം പകരുന്ന പ്രവര്ത്തനങ്ങള് മാത്രമെ അനുവദിക്കുകയുള്ളു. പൊലീസിന് ലഭിക്കുന്ന ടെലിഫോണ് കോളുകള് സ്വീകരിക്കുന്നതിനു’ഓപ്പറേഷന് റൂമില്’ മികച്ച ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഏര്പ്പെടുത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളില് 999 എന്ന നമ്പറില് വിളിച്ച് സെന്ട്രല് ഓപ്പറേറ്റിങ് റൂമുമായി ബന്ധപ്പെടണമെന്ന് പൊതുജനങ്ങളോട് അബുദാബി പൊലീസ് ആഹ്വാനം ചെയ്തു.