
ആഗോള ഊര്ജ സുരക്ഷ ശക്തിപ്പെടുത്താന് യുഎഇ പ്രതിജ്ഞാബദ്ധം: ശൈഖ് മുഹമ്മദ്
അബുദാബി : ഗതാഗത നിയമങ്ങള് പാലിച്ച് വാഹനമോടിച്ച 53 പേര്ക്ക് 53-ാമത് ഈദുല് ഇത്തിഹാദിന്റെ ഭാഗമായി അബുദാബി പൊലീസ് സമ്മാനങ്ങള് നല്കി. അബുദാബി പോലീസ് ഹാപ്പിനസ് പട്രോളും ഫസ്റ്റ് അബുദാബി ബാങ്കും രാജ്യത്തിന്റെ 53-ാമത് ഈദുല് ഇത്തിഹാദ് ദിനാഘോഷത്തോടനുബന്ധിച്ച് ട്രാഫിക് നിയമങ്ങളും ട്രാഫിക് സുരക്ഷാ ചട്ടങ്ങളും പാലിച്ച 53 ഡ്രൈവര്മാരെയാണ് ആദരിച്ചത്. സമൂഹത്തിന്റെ വിശ്വാസവും സംതൃപ്തിയും പ്രചരിപ്പിക്കുക, നന്മയുടെയും ദാനത്തിന്റെയും മാതൃഭൂമിയില് അവബോധവും ട്രാഫിക് സംസ്കാരവും വര്ധിപ്പിക്കുക, രാജ്യത്തിന്റെ നേട്ടങ്ങളില് അഭിമാനിക്കുകയും യുഎഇ ഫെഡറേഷന്റെ മൂല്യങ്ങള് നമ്മുടെ ആത്മാവില് ഉറപ്പിക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അബുദാബി പോലീസ് സെക്യൂരിറ്റി മീഡിയ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല് നാസര് അബ്ദുല്ല അല് സഅദി വ്യക്തമാക്കി.
വാഹനമോടിക്കുമ്പോള് റോഡല്ലാതെ മറ്റൊന്നിലേക്കും ശ്രദ്ധ വ്യതിചലിക്കരുത്. ട്രാഫിക് നിയമങ്ങള് മാനിക്കുകയും പ്രയോഗിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുകയും സുരക്ഷ കൈവരിക്കുകയും ചെയ്യുന്നതിനാണ് സേഫ്റ്റി പാത്ത് 2 കാമ്പയിന് ലക്ഷ്യമിടുന്നത്. ഗതാഗത നിയമലംഘനങ്ങളില്ലാതെ സുരക്ഷിതമായി വാഹനമോടിക്കാന് ശ്രദ്ധിക്കണമെന്ന് ലഫ്റ്റനന്റ് കേണല് നാസര് അല്സഅദി അഭ്യര്ത്ഥിച്ചു. ഗതാഗത നിയമങ്ങള് കൂടുതല് ശക്തമാക്കുകയും ബോധവല്ക്കരണം നടത്തുകയും ചെയ്യുന്നതില് അബുദാബി പൊലീസ് എന്നും കര്മ്മനിരതരാണ്. ഇതിലൂടെ അബുദാബിയില് വാഹനപകടങ്ങള് കുറക്കാന് കഴിഞ്ഞിട്ടുണ്ട്.