സഊദി അറേബ്യയിൽ നിക്ഷേപകർക്കായി പ്രത്യേക കോടതികൾ വരുന്നു
അബുദാബി: ഏതുസാഹര്യത്തിലും നടുറോഡില്‍ വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് അബുദാബി പൊ ലീസ് ശക്തമായ മുന്നറിയിപ്പ് നല്കി. ചെറിയ അപകടങ്ങള്‍ ഉണ്ടായാല്‍ വാഹനങ്ങള്‍ ഉടനെ റോഡില്‍നി ന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പാര്‍ക്ക് ചെയ്യേണ്ടതാണ്. റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതുമൂലം നിരവധി അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നി ര്‍ത്തിയാണ് അബുദാബി പൊലീസ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ളത്. നടുറോഡില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിലൂടെ അതുവഴി കടന്നുവരുന്ന വാഹനങ്ങള്‍ മുഴുവന്‍ സ്തംഭിക്കുകയും ഗതാഗത തടസ്സം ഉ ണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ അതോടൊപ്പം പലപ്പോഴും നിരവധി അപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥിതി വിശേഷവും ഉണ്ടാകുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വാഹനാപകടങ്ങള്‍ ഉണ്ടായാല്‍ വാഹനങ്ങള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ സാഇദ് എത്തുന്നതുവരെ കാത്തുനില്‍ക്കരുത്. വാഹനം മാറ്റിയിട്ടാലും അപകട കാരണങ്ങള്‍ കണ്ടെത്താന്‍ സാഇദിന് സാധിക്കും. അതുകൊണ്ടുതന്നെ റോഡില്‍നിന്നും എത്രയും വേഗം വാഹനങ്ങള്‍ മാറ്റിയിടേണ്ടതാണെന്ന് അബുദാബി പൊലീസ് പറഞ്ഞു.