നോള്‍ കാര്‍ഡ് ഉപയോഗിച്ച് ആര് ടി എ ഇ – സ്കൂട്ടറുകളുടെ പേയ്മെന്റ് നടത്താം
അബുദാബി : മഴയിലും മോശം കാലാവസ്ഥയിലും വാഹനമോടിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് ട്രാഫിക് ആന്റ് സെക്യൂരിറ്റി പട്രോള്‍സ് ഡയരക്ടറേറ്റ് നിര്‍ദേശിച്ചു. മഴയിലും മോശം കാലാവസ്ഥയിലും റോഡിലല്ലാതെ മറ്റൊന്നിലും ശ്രദ്ധിക്കരുത്. മതിയായ സുരക്ഷാ അകലം പാലിക്കണമെന്ന് പൊലീസ് കര്‍ശനമായ നര്‍ദേശം നല്കി.
വാഹനമോടിക്കുന്നവര്‍ വേഗപരിധിയും അപകടങ്ങള്‍ ഇല്ലാതിരിക്കാന്‍ നിയമങ്ങളും അതത് സമയങ്ങളില്‍ പൊലീസ് നല്കുന്ന നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കണമെന്ന് ട്രാഫിക് ആന്റ് സെക്യൂ രിറ്റി പട്രോള്‍സ് ഡയരക്ടറേറ്റ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മഹ്മൂദ് യൂസുഫ് അല്‍ബലൂഷി ആവശ്യപ്പെട്ടു. റോഡ് വേഗത കുറയ്ക്കുന്നതിനും വാഹനങ്ങളുമായി ഉചിതമായ സുരക്ഷാ അകലം പാലിക്കുന്നതിലും വിട്ടുവീഴ്ചയുണ്ടാവരുത്. വാഹനമോടിക്കുമ്പോള്‍ കാഴ്ചക്കുറവ് തോന്നിയാല്‍ സുരക്ഷിതമായ സ്ഥലത്ത് നിര്‍ത്തിയിടണം. മഴക്കാലത്ത് വാഹനമോടിക്കുന്ന ഡ്രൈവറുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കാറിന്റെ ചില്ലുകളും മുന്‍വശത്തെ ലൈറ്റുകളും വൃത്തിയായി സൂക്ഷിക്കണമെന്നും മുന്നറിയിപ്പു നല്കി.