
മലയാളത്തിലെ പ്രമുഖ എഴുത്തുകാരെവളര്ത്തിയെടുത്തത് ചന്ദ്രിക:ഷാജഹാന് മാടമ്പാട്ട്
അബുദാബി : പൊതുജനാരോഗ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ അബുദാബി നഗരസഭ വ്യായാമ പ്രോത്സാഹന പരിപാടികള്‍ സംഘടിപ്പിക്കുന്നു. റബദാന് വേള്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെയും മിഡിയോര്‍ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയാണ് പരിപാടി. ആരോഗ്യ-കായിക അവബോധം വളര്‍ത്തുക,പൊതുജനാരോഗ്യം വര്‍ധിപ്പിക്കുന്നതിന് മുനിസിപ്പാലിറ്റി ഒരുക്കിയിട്ടുള്ള സൗകര്യങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക,സാധാരണ രോഗങ്ങള്‍ കുറയ്ക്കുക,എല്ലാവരും സ്പോര്‍ട്സ് നിത്യജീവിതത്തിന്റെ ഭാഗമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പൊതുജനങ്ങളെ വ്യായാമത്തില്‍ സജീവമാക്കാന്‍ അബുദാബി മുനിസിപ്പാലിറ്റി തീവ്രശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പാര്‍ക്കുകള്‍,പൂന്തോട്ടങ്ങള്‍, സ്പോര്‍ട്സ് ട്രാക്കുകള്‍,സൈക്ലിങ് എന്നിവ ഉള്‍പ്പെടെ മുനിസിപ്പാലിറ്റി ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് പൊതുജനങ്ങളെ പ്രോത്സാഹിക്കുകയാണ് ലക്ഷ്യം. വിവിധതരം വ്യായാമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സിറ്റി മുനിസിപ്പാലിറ്റി സെന്ററും മദീന സായിദ് മുനിസിപ്പാലിറ്റി സെന്ററും ഡിസംബറില്‍ നിരവധി കായിക പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. കഴിഞ്ഞദിവസം സിറ്റി മുനിസിപ്പാലിറ്റി സെന്റര്‍, റാസ്വുഡ് ഹോട്ടലിന്റെയും അല്‍റീം ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ അബുദാബി കോര്‍ണിഷ് ബീച്ചിലെ കോര്‍ണിഷ് പാത്ത് ചലഞ്ചില്‍ സൈക്കിള്‍ ചലഞ്ച് നടത്തിയിരുന്നു. എണ്പതില്പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ഇവര്‍ക്ക് സൗജന്യ ആരോഗ്യ പരിശോധന നടത്തുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.