27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി: സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനും അബുദാബിയുടെ കടല്‍ത്തീരത്തിന്റെയും ദ്വീപുകളുടെയും സൗന്ദര്യാത്മകത സംരക്ഷിക്കുന്നതിനുമായി വിവിധ സന്നദ്ധ സേവകരുടെ സഹകരണത്തോടെ അബുദാബി മുനിസിപ്പാലിറ്റി കടലോരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്തു. അല്‍സഹിയ, അല്മറിയ ദ്വീപുകളിലെ കടലോരങ്ങളിലാണ് മാലിന്യങ്ങള്‍ നീക്കം ചെയ്തത്. സമുദ്ര പരിസ്ഥിതിയെയും പൊതുജനാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന മാലിന്യങ്ങളില്‍നിന്ന് മ ത്സ്യ സമ്പത്ത് സംരക്ഷിക്കുക, നഗര സൗന്ദര്യം വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് കാമ്പയിന് നടത്തു ന്നത്. അബുദാബിയിലെ ബീച്ചുകള്‍, വാട്ടര്‍ഫ്രണ്ടുകള്‍ എന്നിവ ആരോഗ്യസംരക്ഷണത്തിനും പാരിസ്ഥിതിക ആവശ്യങ്ങള്‍ക്കും അനുസൃതമായി കാത്തുസൂക്ഷിക്കുയെന്നതാണ് ലക്ഷ്യമെന്ന് അബുദാബി നഗരസഭ വ്യക്തമാക്കി. കാമ്പയിനിന്റെ വിജയത്തിനും അബുദാബിയിലെ നാഷണല്‍ ഗാര്‍ഡ് ഉള്‍പ്പെടെയുള്ളവരുടെ സേവനത്തിന് അബുദാബി മുനിസിപ്പാലിറ്റി നന്ദിയും അഭിനന്ദനവും അറിയിച്ചു. സിവില്‍ ഡിഫന്‍സ് അതോറിറ്റി,കമ്മ്യൂണിറ്റി പൊലീസിംഗ്,അബുദാബി പോര്‍ട്ട് ഗ്രൂപ്പ്,റീസൈക്ലിങ് ഗ്രൂപ്പ്,അബുദാബി മറൈന്‍ സ്പോര്‍ട്സ് ക്ലബ്,അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ച്,ദുബൈ വളണ്ടിയര്‍ ഡൈവിങ്,ഓഷ്യന്‍ ഡൈവിങ് സെന്റര്‍,അല്‍അവാല്‍ ഡൈവിങ് സെന്റര്‍,അമിറ്റി തുടങ്ങിയ സന്നദ്ധപ്രവര്‍ത്തകരാണ് കാമ്പയിനില്‍ പങ്കാളികളായത്.