ഗള്‍ഫ് കപ്പില്‍ കുവൈത്തിനെതിരെ യുഎഇക്ക് തോല്‍വി ; ഖത്തറിനെതിരെ ഒമാന്‍ വിജയം
അബുദാബി : അബുദാബി മലയാളി സമാജം ഓണാഘോഷം വര്‍ണാഭമായി. രണ്ടായിരത്തി അഞ്ഞൂറ് പേര്‍ക്ക് വിഭവ സമൃദ്ധമായ സദ്യയും ആഘോഷ ഭാഗമായി ഒരുക്കിയിരുന്നു. ഇന്ത്യ സോഷ്യല്‍ സെന്ററില്‍ നടന്ന ഓണാഘോഷം ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായി. ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വിഭാഗം ഫസ്റ്റ് സെക്രട്ടറി ജോര്‍ജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കല്‍ അധ്യക്ഷനായി. അബുദാബി എയര്‍പോര്‍ട്ടിലെ മുന്‍ ബ്രിഗേഡിയര്‍ പൈലറ്റ് റാഷിദ് അബ്ദുല്ല അല്‍ ദഹൈരി മുഖ്യാതിഥിയായി. പ്രമുഖ സാഹിത്യകാരന്മാരായ അശോകന് ചരുവില്‍,റഫീക് അഹമ്മദ്,അബുദാബി പൊലീസ് കമ്യൂണിറ്റി വിഭാഗം വാറണ്ട് ഓഫീസര്‍ ആയിഷ ശെഹി,ഐഎസ്സി ജനറല്‍ സെക്രട്ടറി രാജേഷ് നായര്‍,കെഎസ്സി പ്രസിഡന്റ് എകെ ബീരാന്‍കുട്ടി,ഇസ്്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് വിപികെ അബ്ദുല്ല,സമാജം കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ബി.യേശുശീലന്‍,രക്ഷാധികാരി ലൂയീസ് കൂര്യാക്കോസ്,ജെമിനി ബില്‍ഡിങ് മെറ്റീരിയല്‍ പ്രതിനിധി വിനിഷ് ബാബു,അല്‍നാസര്‍ കോണ്‍ട്രാക്ടിങ് മാനേജിങ് ഡയരക്ടര്‍ രാജന് അമ്പലത്തറ,സമാജം വൈസ് പ്രസിഡന്റ് ടി.എം നിസാര്‍,ചീഫ് കോര്‍ഡിനേറ്റര്‍ ഗോപകുമാര്‍, കോര്‍ഡിനേഷന്‍ ജനറല്‍ കണ്‍വീനര്‍ സുരേഷ് പയ്യന്നൂര്‍,വനിതാ വിഭാഗം കണ്‍വീനര്‍ ലാലി സാംസണ്,ബാലവേദി പ്രസിഡന്റ് വൈദര്‍ശ് പ്രസംഗിച്ചു. സമാജം ജനറല്‍ സെക്രട്ടറി ടി.വി സുരേഷ്കുമാര്‍ സ്വാഗതവും ട്രഷറര്‍ യാസിര്‍ അറാഫത്ത് നന്ദിയും പറഞ്ഞു.സമാജം ആര്‍ട്സ് സെക്രട്ടറി ജാസിര്‍,അസിസ്റ്റന്റ് ആര്‍ട്സ് സെക്രട്ടറി സാജന് ശ്രീനിവാസന് എന്നിവരുടെ നേതൃത്വത്തില്‍ പ്രമുഖ ഫാഷന്‍ ഡിസൈനര്‍ മിസി മാത്യു ഒരുക്കിയ സമാജം വനിതാ വിഭാഗത്തിന്റെ ഫാഷന്‍ ഷോ,തിരുവാതിര,കൈ കൊട്ടിക്കളി തുടങ്ങി വ്യത്യസ്ത പരിപാടികള്‍ ആഘോഷത്തിനു കൊഴുപ്പേകി. സമാജം ഭാരവാഹികളായ ഷാജഹാന് ഹൈദര്‍ അലി,ഷാജികുമാര്‍,അഹദ് വെട്ടൂര്‍,അബ്ദുല്‍ ഗഫൂര്‍,സൈജു പിള്ള,സുധീഷ് കൊപ്പം,അനില്‍കുമാര്‍ എ.പി,മഹേഷ് എളനാട്,ബിജു കെസി,നടേശന് ശശി,കോര്‍ഡിനേഷന്‍ വൈസ് ചെയര്മാന് എ.എം അന്‍സാര്‍,വനിതാ വിഭാഗം ജോയിന്റ് കണ്‍വീനര്‍മാരായ ശ്രീജ പ്രമോദ്,ഷീന അന്‍സാബ്,നമിത സുനില്‍,ചിലു സൂസന് മാത്യു വളണ്ടിയര്‍ ടീം ക്യാപ്റ്റന്‍ അഭിലാഷ്,വൈസ് ക്യാപ്റ്റന്മാരായ രാജേഷ് മഠത്തില്‍,രാജേഷ് കുമാര്‍ കൊല്ലം,ബിബിന്‍ ചന്ദ്രന് ഷാനു ഷാജി നേതൃത്വം നല്കി. സദ്യക്ക് അനൂപ് നമ്പ്യാരുടെയും പുന്നൂസ് ചാക്കോയുടെയും നേതൃത്വത്തില്‍ സമാജം കോര്‍ഡിനേഷനിലെ പന്ത്രണ്ട് സംഘടനയിലെ വളണ്ടിയര്‍മാരും നേതൃത്വം നല്കി.