യുഎഇയും ന്യൂസിലന്റും സാമ്പത്തിക സഹകരണ കരാറില്‍ ഒപ്പുവച്ചു
അബുദാബി : മാഹി വെല്‍ഫെയര്‍ അസോസിയേഷന് മെമ്പര്‍മാരുടെ കുടുംബ സംഗമം ഉമ്മുല്‍ ബസാത്തിന് ഫാമില്‍ നടന്നു. കമ്മിറ്റിയുടെ കീഴില്‍ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഡയാലിസിസ് സെന്ററിന്റെ സേവനങ്ങള്‍ അവലോകനം ചെയ്തു. ശാരീരിക, മാനസിക വൈകല്യം സംഭവിച്ച കുട്ടികള്‍ക്കായി ആരംഭിച്ച ടെക്നിക്കല്‍ ട്രെയിനിങ് സെന്ററിനെ കുറിച്ചു വിശദികരിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി വിവിധ കലാ,കായിക മത്സരങ്ങള്‍ അരങ്ങേറി. യുഎഇയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ കമ്മിറ്റിയുടെ സീനിയര്‍ ഭാരവാഹി പിവി അബ്ദുല്‍ നിസാറിനെ ആദരിച്ചു. ഇന്‍വസ്റ്റമെന്റ് അവസരങ്ങളെ കുറിച്ചും റിട്ടയര്‍മെന്റ് പ്ലാനിനെ കുറിച്ചും സാമ്പത്തിക വിദഗ്ധന്‍ ഗാലിബ് ക്ലാസെടുത്തു. പ്രസിഡന്റ് ബിഎന്‍ ഫൈസല്‍ അധ്യക്ഷനായി. എഞ്ചിനീയര്‍ അബ്ദുറഹ്മാന് ഉദ്ബോധന പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി സിഎച്ച് നൗജിദ് സ്വാഗതം പറഞ്ഞു.