ക്രെയിന്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് അബുദാബിയില്‍ സുരക്ഷാ പരിശോധന
അബുദാബി : പതിലാമത് അബുദാബി സിറ്റി സാഹിത്യോത്സവ് സ്റ്റേജിതര മത്സരങ്ങള്‍ സമാപിച്ചു. വിവിധ വിഭാഗങ്ങളിലായി കാലിഗ്രാഫി,ജലച്ചായം,ചിത്രരചന, കവിത രചന,കഥ രചന,ഹൈക്കു രചന തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. ആറ് സെക്ടറുകളില്‍ നിന്നായി ഇരുന്നൂറോളം മത്സരാര്‍ഥികള്‍ പങ്കെടുത്തു. ഐസിഎഫ് സെന്‍ട്രല്‍ സെക്രട്ടറി ഷാഫി പട്ടുവം ഉദ്ഘാടനം നിര്‍വഹിച്ചു. ഹംസ നിസാമി,അസ്ഫര്‍ മാഹി,തന്‍സീര്‍ ഹുമൈദി പങ്കെടുത്തു. അറുനൂറോളം മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന സ്റ്റേജ് മത്സരങ്ങള്‍ 27ന് ഫോക്ക്ലോര്‍ തിയറ്ററില്‍ നടക്കും. ഒന്നാം സ്ഥാനം ലഭിച്ചവര്‍ നാഷണല്‍ തല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും.