27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : ഡിസംബര്‍ 15ന് അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കബഡി ടൂര്‍ണമെന്റിന്റെ ട്രോഫി അനാച്ഛാദനവും ടീം സെലക്ഷനും നടന്നു. എമിറേറ്റ്സ്നെറ്റ് കോ ഫോണ്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ അബ്ദുല്‍ ഗഫൂറും ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് വിപികെ അബ്ദുല്ലയും ചേര്‍ന്ന് ട്രോഫി അനാച്ഛാദനം നിര്‍വഹിച്ചു. കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഹനീഫ പടിഞ്ഞാറെമൂല അധ്യക്ഷനായി. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശബാബ് അല്‍ മദീന എംഡി ബഷീര്‍ കെകെ മുഖ്യാതിഥിയായി. കെഎംസിസി നേതാക്കളായ അഡ്വ.കെവി മുഹമ്മദ്കുഞ്ഞി,ഷറഫുദീന്‍ കുപ്പം,ഹംസ നടുവില്‍,സാബിര്‍ മാട്ടൂല്‍,ഹംസ ഹാജി പാറയില്‍,ഇ.ടി.എം സുനീര്‍,മൊയ്ദൂട്ടി വേളേരി,ഷാനവാസ് പുളിക്കല്‍,അസീസ് കളിയാടാന്‍,ജാഫര്‍ തങ്ങള്‍,ഷിഹാബ് കരിമ്പനോത്ത്,അന്‍വര്‍ തൃശൂര്‍,മുസ്തഫ കുട്ടി,ഹാരിസ് കരമന,അബ്ദുസ്സമദ്,മുഹമ്മദ് ആലംപാടി പ്രസംഗിച്ചു. കെഎംസിസി സംസ്ഥാന സെക്രട്ടറി നിസാമുദ്ദീന്‍ പനവൂര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കോയ തിരുവത്ര നന്ദിയും പറഞ്ഞു. കേരളത്തില്‍ നിന്നുള്ള എട്ടു ജില്ലകള്‍ക്കായി ഇന്ത്യന്‍ പ്രോ കബഡി ടീം അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രമുഖ കളിക്കാരാണ് കളത്തിലിറങ്ങുക.